Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കി ഓറിയന്‍റ്

1 min read

കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ഓറിയന്‍റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കുന്നു. ഐഒടി സാധ്യമായതും 50 ശതമാനം ഊര്‍ജ്ജം ലാഭിക്കാവുന്ന ഇന്‍വെര്‍ട്ടര്‍ ഫാനുകള്‍ കമ്പനി അവതരിപ്പിച്ചു. നിലവില്‍ പ്രീമിയം ഫാന്‍ വിപണിയുടെ 48 ശതമാനം പങ്കും കമ്പനിക്കാണ്.

പ്രീമിയം അലങ്കാര ഫാനുകള്‍ക്കുള്ള ആവശ്യം വര്‍ധിക്കുന്നത് ഈ വിഭാഗത്തില്‍ മേധാവിത്തം നേടാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കുന്നുവെന്നും പ്രീമിയം ഏറോ സീരീസ് ശ്രേണിയുടെ വിപുലീകരണം തുടരുമെന്നും ഐ-സീരീസ് ശ്രേണിയിലെ ഫാനുകള്‍ നൂതനവും കുലീനവും സ്മാര്‍ട്ടും ഒപ്പം ഊര്‍ജ്ജക്ഷമതയുള്ളതും ആണെന്ന് ഓറിയന്‍റ് ഇലക്ട്രിക് ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് അതുല്‍ ജെയിന്‍ പറഞ്ഞു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ച പ്രീമിയം ഇന്‍വെര്‍ട്ടര്‍ ഫാനുകളായ ഐ-സീരീസിന്‍റെ ഭാഗമാണ് പുതിയ ഐ-ഫ്ളോട്ട് ഫാനുകള്‍. ഇവ 230 സിഎംഎം കാറ്റ് നല്‍കുന്നു. 50 ശതമാനം കുറവ് ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്. നിശബ്ദമായും കാര്യക്ഷമമായും ഇവ കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കും. ഓറിയന്‍റ് സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഉപയോഗിച്ചും അലക്സിയ, ഗൂഗിള്‍ അസിസ്റ്റന്‍റ് എന്നിവ വഴിയും വോയ്സ് കമാന്‍ഡിലൂടെയും ഈ ഫാന്‍ അനായാസം നിയന്ത്രിക്കാം. റിമോട്ട് കണ്‍ട്രോളിലും ഉപയോഗിക്കാം. നാലു വ്യത്യസ്ത ഫിനിഷുകളിലുള്ള ഐ-ഫ്ളോട്ട് ഫാനുകളുടെ വില 4700 രൂപ മുതലാണ്. ഓറിയന്‍റ് ഐ-സീരീസ് ഫാനുകള്‍ക്ക് ബിഇഇ 5 സ്റ്റാര്‍ റേറ്റിങ്ങുണ്ട്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3