November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആരോഗ്യസംരക്ഷണം; സര്‍ക്കാരിന്‍റേത് സമഗ്ര സമീപനം: മോദി

1 min read

ന്യൂഡെല്‍ഹി: രാജ്യത്തെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചികിത്സയില്‍ മാത്രമല്ല, ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമേഖലയില്‍ കേന്ദ്ര ബജറ്റിന്‍റെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ അഭിസംബോധന ചെയ്ത മോദി, ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണെന്നും ഇത് ഈ മേഖലയോടുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധത കാണിക്കുന്നുവെന്നും പറഞ്ഞു. ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്‍റെ നടപടിയുടെ ഭാഗമാണിത്. ആരോഗ്യത്തിനും ക്ഷേമത്തിനുമായി 2021-22 ബജറ്റ് എസ്റ്റിമേറ്റ് 2.23 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ രംഗത്ത് 137 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ

ആരോഗ്യമേഖലയിലെയും സര്‍ക്കാര്‍ പദ്ധതികളിലെയും പങ്കാളിത്തത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം പൊതുജനാരോഗ്യ ലബോറട്ടറികളുടെ ഒരു ശൃംഖല വികസിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകകളെ പിന്തുണയ്ക്കാനും കഴിയും എന്നും അഭിപ്രായപ്പെട്ടു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പൗരന്മാരുടെ ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡ്, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ എന്നിവയിലും പങ്കാളിത്തം വരാവുന്നതാണ്. ഭാവിയില്‍ ഏതു പകര്‍ച്ചവ്യാധിയെയും നേരിടുന്നതിനായി മെഡിക്കല്‍ ഉപകരണങ്ങള്‍, വെന്‍റിലേറ്ററുകള്‍, വാക്സിനുകള്‍, ശാസ്ത്രീയ ഗവേഷണം, നിരീക്ഷണ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ ആരോഗ്യമേഖല പ്രകടിപ്പിക്കുന്ന കരുത്തും അനുഭവവൈദഗ്ധ്യവും ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഇന്ത്യന്‍ ആരോഗ്യ മേഖലയോടുള്ള വിശ്വാസം ആഗോളതലത്തില്‍ പുതിയ തലത്തിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും

എന്‍ഡിഎ സര്‍ക്കാര്‍ ആരോഗ്യപ്രശ്നങ്ങളെ സമഗ്രമായി കാണുന്നു. ചികിത്സയില്‍ മാത്രമല്ല, ആരോഗ്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ‘പ്രതിരോധം മുതല്‍ ചികിത്സ വരെ ഒരു സംയോജിത സമീപനം ഞങ്ങള്‍ സ്വീകരിച്ചു’മോദി പറഞ്ഞു.

2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

Maintained By : Studio3