ഫോണ്‍ ഉപയോഗം മനസിലാക്കാന്‍ വണ്‍പ്ലസിന്റെ വെല്‍പേപ്പര്‍ ആപ്പ്
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മൂന്ന് ലൈവ് വാള്‍പേപ്പറുകള്‍ ലഭ്യമാണ് [/perfectpullquote]
ന്യൂഡെല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വണ്‍പ്ലസ് ‘വെല്‍പേപ്പര്‍ ആപ്പ്’ അവതരിപ്പിച്ചു. ഓരോരുത്തര്‍ക്കും തങ്ങള്‍ എത്ര മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് മനസിലാക്കാന്‍ കഴിയുന്നതാണ് ഈ ആപ്പ്. മാത്രമല്ല, ഏതെല്ലാം ആപ്പുകളാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതെന്നും കൂടുതല്‍ സര്‍ഗാത്മകമായ രീതിയില്‍ അറിയാന്‍ കഴിയും. വണ്‍ലാബ്‌സ് ടീമാണ് ആപ്പ് വികസിപ്പിച്ചത്. വെല്‍ബീയിംഗ്, വാള്‍പേപ്പര്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് പുതിയ ആപ്പിന് വെല്‍പേപ്പര്‍ എന്ന പേര് നല്‍കിയത്.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ യൂസേജ് ഡാറ്റ അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന മൂന്ന് ഡൈനാമിക് ലൈവ് വാള്‍പേപ്പറുകളാണ് വെല്‍പേപ്പര്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ദൈനംദിന സ്‌ക്രീന്‍ സമയം കാണാനും കൂടുതലായി മനസിലാക്കാനും സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വെല്‍പേപ്പര്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ ഫോണിലെ മറ്റ് ആപ്പുകളുടെ യൂസേജ് ഡാറ്റ നിരീക്ഷിക്കുന്നതിന് ഈ ആപ്പ് അനുമതി ചോദിക്കും. കോമ്പസിഷന്‍, ഗ്ലോ, റേഡിയല്‍ എന്നീ മൂന്ന് വാള്‍പേപ്പറുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.
[perfectpullquote align=”right” bordertop=”false” cite=”” link=”” color=”#009900″ class=”” size=”16″]കുറച്ചുമാത്രം ബാറ്ററി ഉപയോഗിക്കും[/perfectpullquote]
വെല്‍പേപ്പര്‍ ആപ്പിനകത്ത് സ്‌ക്രീന്‍ ടൈം ടാബ് നല്‍കിയിരിക്കുന്നു. ഇതിലൂടെ ദൈനംദിന ടാര്‍ഗറ്റ് നിശ്ചയിക്കാന്‍ കഴിയും. ഓരോ ആപ്പിലും എത്ര സമയം ചെലവഴിച്ചു എന്നും നിങ്ങള്‍ക്ക് അറിയാം. ഫോണ്‍ ലോക്ക് ചെയ്താല്‍ വെല്‍പേപ്പര്‍ ആപ്പ് തല്‍ക്കാലം പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും. അണ്‍ലോക്ക് ചെയ്താല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാണ് ശ്രമിച്ചതെന്ന് വണ്‍പ്ലസ് അറിയിച്ചു. ഫോണ്‍ എപ്പോഴും ലോക്ക്, അണ്‍ലോക്ക് ചെയ്യുന്നവര്‍ക്കായി അല്‍പ്പസമയം കഴിഞ്ഞായിരിക്കും ആപ്പ് നിശ്ചലമാകുന്നത്. അതുകൊണ്ടുതന്നെ ലൈവ് വാള്‍പേപ്പറിനേക്കാള്‍ സ്റ്റോക്ക് വാള്‍പേപ്പര്‍ ഉപയോഗിക്കുന്നതിന് വളരെ സമാനമായിരിക്കും ബാറ്ററി ഉപയോഗമെന്ന് വണ്‍പ്ലസ് വിശദീകരിച്ചു.
വെല്‍ബീയിംഗ്, വാള്‍പേപ്പര്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വികസിപ്പിച്ച ആപ്പിന് ‘വെല്‍പേപ്പര്‍’ പേര് നല്‍കിയത്