September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2024ഓടെ ആഗോള ഐഒടി വിപണി 1 ട്രില്യണ്‍ ഡോളര്‍ മറികടക്കും

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=”16″]കോവിഡ് -19ന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന പുതിയ ഡിജിറ്റല്‍ പരിവര്‍ത്തന തരംഗം എല്ലാ ഐഒടി വിപണികളിലും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമാകും[/perfectpullquote]

സാന്‍ഫ്രാന്‍സിസ്കോ: ആഗോള ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) വിപണിയുടെ വരുമാനം 2024ഓടെ 1.1 ട്രില്യണ്‍ ഡോളറിനു മുകളില്‍ എത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള ഐഒടി വിപണി 2019ലെ 586 ബില്യണ്‍ ഡോളറില്‍ നിന്ന് 2020ല്‍ 622 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു., ഇത് 2024 ഓടെ 1,077 ബില്യണ്‍ ഡോളറിലെത്തും. ഈ കാലയളവില്‍ 13 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) ഉണ്ടായിരിക്കുമെന്ന് ഡാറ്റ അനലിറ്റിക്സും സ്ഥാപനമായ ഗ്ലോബല്‍ ഡാറ്റ പറയുന്നു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഐഒടി വളര്‍ച്ചയില്‍ വിയറബിളുകളാണ് വലിയ പങ്കുവഹിക്കുക എന്നാണ് റിപ്പോര്‍ട്ട് വിലിയിരുത്തുന്നത്. എന്‍റര്‍പ്രൈസ് ഐഒടിയുടെ ആധിപത്യം ഭാവിയിലും തുടരും. 2020ല്‍ മൊത്തിലുള്ള ഐഒടി വിപണിയുടെ വരുമാനത്തിന്‍റെ 76 ശതമാനം എന്‍റര്‍പ്രൈസ് ഐഒടി-യുടെ സംഭാവനയായിരുന്നു. 2024ലും മൊത്തത്തിലുള്ള ഐഒടി വിപണിയുടെ 73 ശതമാനം ഈ വിഭാഗത്തില്‍ തുടരുമെന്ന് ഗ്ലോബല്‍ ഡാറ്റ പ്രതീക്ഷിക്കുന്നു.

‘ഇപ്പോള്‍ നടക്കുന്ന കോവിഡ് -19 പാന്‍ഡെമിക് നമ്മുടെ ജീവിതത്തില്‍ ഐഒടി വഹിക്കുന്ന നിര്‍ണായക പങ്ക് എടുത്തുകാണിക്കുന്നതാണ്. നിരവധി ഐഒടി ഉപയോഗ കേസുകളുടെ കാര്യത്തില്‍ മഹാമാരിയുടെ കാലയളവില്‍ സ്വീകാര്യത വര്‍ധിക്കുന്നത് കാണാനായി. കണക്റ്റഡായ തെര്‍മല്‍ ക്യാമറകള്‍ കോവിഡ് -19 വ്യാപനം കണ്ടെത്തുന്നതിന് ഉപയോഗിക്കപ്പെട്ടു. ഓഫീസുകളിലെ ഹാജര്‍ നില നിരീക്ഷിക്കുന്നതിനുള്ള സെന്‍സറുകളും വ്യാപകമായി പ്രയോജനപ്പെടുത്തി,’ ഗ്ലോബല്‍ ഡാറ്റയിിലെ തീമാറ്റിക് റിസര്‍ച്ചിന്‍റെ അസോസിയേറ്റ് പ്രോജക്ട് മാനേജര്‍ ജസസ്വിനി ബിസ്വാള്‍ പറഞ്ഞു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

കോവിഡ് -19ന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന പുതിയ ഡിജിറ്റല്‍ പരിവര്‍ത്തന തരംഗം എല്ലാ ഐഒടി വിപണികളിലും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമാകും. ‘തൊഴിലാളികളെ സുരക്ഷിതമായി ജോലിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് തുടര്‍ന്നും വളരും. കോണ്ടാക്ട് ട്രേസിംഗ് ഉപകരണങ്ങള്‍, ആരോഗ്യ നിരീക്ഷണ വെയറബിളുകള്‍ എന്നിവ പോലുള്ള ഐഒടി ആപ്ലിക്കേഷനുകള്‍ മഹാമാരിക്കെതിരേ പോരാടുന്നതിന് നിര്‍ണായക ഡാറ്റ നല്‍കുന്നു,’ ബിസ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ഡാറ്റ സര്‍വേ പ്രകാരം, 48 ശതമാനം പേര്‍ ഐഒടിയോട് നല്ല രീതിയിലുള്ള പരിഗണന പ്രകടിപ്പിച്ചു, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ ബിസിനസ്സ് തലമുറയില്‍ ഐഒടി നിര്‍ണായക പങ്ക് വഹിക്കുമെന്ന് 45 ശതമാനം പേര്‍ വിശ്വസിക്കുന്നു.

‘നിരവധി ഐഒടി ഉപയോഗ കേസുകളുടെ കാര്യത്തില്‍ മഹാമാരിയുടെ കാലയളവില്‍ സ്വീകാര്യത വര്‍ധിക്കുന്നത് കാണാനായി. കണക്റ്റഡായ തെര്‍മല്‍ ക്യാമറകള്‍ കോവിഡ് -19 വ്യാപനം കണ്ടെത്തുന്നതിന് ഉപയോഗിക്കപ്പെട്ടു. ഓഫീസുകളിലെ ഹാജര്‍ നില നിരീക്ഷിക്കുന്നതിനുള്ള സെന്‍സറുകളും വ്യാപകമായി പ്രയോജനപ്പെടുത്തി’

Maintained By : Studio3