January 1, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒന്നും രണ്ടുമല്ല നോക്കിയ ഫോണുകള്‍ കൂട്ടത്തോടെ

1 min read

ഈ വര്‍ഷം ഒന്നും രണ്ടും പാദങ്ങളിലായി നോക്കിയ നിരവധി പുതിയ ഫോണുകള്‍ അവതരിപ്പിക്കും

എസ്‌പോ: ഈ വര്‍ഷം ഒന്നും രണ്ടും പാദങ്ങളിലായി നോക്കിയ നിരവധി പുതിയ ഫോണുകള്‍ അവതരിപ്പിക്കും. നോക്കിയ 1.4 മുതല്‍ നോക്കിയ 7.3, നോക്കിയ 7.4 വരെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കാനാണ് എച്ച്എംഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നത്. ഇവയില്‍ നോക്കിയ 1.4 ആയിരിക്കും ആദ്യം വിപണിയിലെത്തുന്നത്. അടുത്ത മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക ഫോണുകളുടെയും സ്‌പെസിഫിക്കേഷന്‍ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നു.

  വർക്ക്സ്പേസ് ഡിമാൻഡ് സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

ഇതേതുടര്‍ന്ന്, ഒന്നാം പാദത്തിന്റെ അവസാനത്തിലോ രണ്ടാം പാദത്തിന്റെ തുടക്കത്തിലോ നോക്കിയ 6.3, നോക്കിയ 6.4 എന്നീ 5ജി ഫോണുകള്‍ അനാവരണം ചെയ്യും. ക്വിക്ക്‌സില്‍വര്‍ എന്ന കോഡ്‌നാമം നല്‍കിയത് ഈ ഫോണുകള്‍ക്കാണെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഡിവൈസുകളുടെയും സ്‌പെസിഫിക്കേഷനുകള്‍ ലഭ്യമാണ്.

നോക്കിയ 7.3, നോക്കിയ 7.4 എന്നീ 5ജി സ്മാര്‍ട്ട്‌ഫോണുകളും ഈ വര്‍ഷം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിലോ മാര്‍ച്ച് മാസത്തിലോ എത്തിയേക്കാം.

ഈ വര്‍ഷം 5ജി കണക്റ്റിവിറ്റിയോടെ ഏറ്റവും കുറഞ്ഞത് നാല് സ്മാര്‍ട്ട്‌ഫോണുകള്‍ എങ്കിലും പുറത്തിറക്കാനാണ് നോക്കിയ പദ്ധതി. നോക്കിയ 5.5, നോക്കിയ 8.4 സ്മാര്‍ട്ട്‌ഫോണുകളും പരിഗണനയിലാണ്. 2021 രണ്ടാം പകുതിയില്‍ കാണാന്‍ കഴിഞ്ഞേക്കും.

  അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ത്രിദിന സമ്മേളനം ജനുവരി 6 മുതല്‍

 

Maintained By : Studio3