യാത്രക്കാരില്ല, കേരളത്തിലൂടെയുള്ള ചില ട്രെയ്നുകല്‍ താല്‍ക്കാലികമായി റദ്ദാക്കി
1 min readതിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിലൂടെയുള്ള ചില ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി റെയ്ല്‍വേ അറിയിച്ചു. ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുള്ള ചില സര്‍വീസുകള്‍ ലോക്ക്ഡൗണ്‍ തീരുന്ന 16 മുതല്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. ഇതു സംബന്ധിച്ച അവ്യക്തത നിലനില്‍ക്കെയാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന ചില സര്‍വീസുകള്‍ സംബന്ധിച്ച വിവരം റെയ്ല്‍വേ പുറത്തുവിട്ടത്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ ഇങ്ങനെയാണ്:
1.പുനലൂര്‍മധുരപുനലൂര്‍ എക്സ്പ്രസ് 16 മുതല്‍ ജൂലൈ 1 വരെ
2.ചെന്നൈഎഗ്മൂര്‍കൊല്ലം 16 മുതല്‍ ജൂലൈ 1 വരെ
3.എറണാകുളംബാനസവാടി സ്പെഷല്‍ 20, 26 തീയതികളില്‍
4.ബാനസവാടിഎറണാകുളം സ്പെഷല്‍ 21, 28
5.കൊച്ചുവേളി-മംഗളൂരു അന്ത്യോദയ 17, 19, 24, 26
6.മംഗളൂരു-കൊച്ചുവേളി അന്ത്യോദയ 18, 20,25, 27
7.തിരുവനന്തപുരം-ചെന്നൈ വീക്ക്ലി 19, 26
8.ചെന്നൈ-തിരുവനന്തപുരം വീക്ക്ലി 20, 27
9.തിരുവനന്തപുരം മംഗളൂരു മലബാര്‍ 17 മുതല്‍ ജൂലൈ 1 വരെ
10.മംഗളൂരു-തിരുവനന്തപുരം മലബാര്‍ 16 മുതല്‍ 30 വരെ
11.ആലപ്പി-ചെന്നൈ എക്സ്പ്രസ്17 മുതല്‍ ജൂലൈ 1 വരെ
12. ചെന്നൈ-ആലപ്പി എക്സ്പ്രസ് 16 മുതല്‍ 30 വരെ
13.തിരുവനന്തപുരം-മധുര അമൃത 16 മുതല്‍ 30 വരെ
14. മധുര-തിരുവനന്തപുരം അമൃത 17 മുതല്‍ ജൂലൈ 1 വരെ
15.ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ 16 മുതല്‍ 30 വരെ
16.തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍17 മുതല്‍ ജൂലൈ 1 വരെ
17.കൊച്ചുവേളി-ലോകമാന്യതിലക് സ്പെഷ്യല്‍ 17, 20, 24, 27
18.ലോകമാന്യതിലക്-കൊച്ചുവേളി സ്പെഷ്യല്‍ 18, 21, 25, 28