Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദേശീയ വിദ്യാഭ്യാസ നയത്തിലെ പുതിയ പാഠ്യപദ്ധതിയിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മാറേണ്ടി വരും

1 min read

തിരുവനന്തപുരം: ദേശിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയിലേക്ക് കാലക്രമേണ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മാറേണ്ടി വരുമെന്ന് ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ എൻ. മൂർത്തി. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാർഷികവുമായി ബന്ധപ്പെട്ട് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം NEP 2020-നെ പിന്തുണച്ചിട്ടുണ്ടെന്നും മറ്റ് സർവ്വകലാശാലകൾക്കോ സ്ഥാപനങ്ങൾക്കോ ഇത് എത്രയും വേഗം നടപ്പിലാക്കുന്നത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

  പോളിക്യാബ് എക്സ്പേര്‍ട്ട്സ് ആപ്പ്

വിദ്യാർത്ഥികൾക്ക് പഠന കാലയളവിൽ  ഐഐഎസ്ടിയുടെ വിവിധ പദ്ധതികളിൽ വിദ്​ഗദ്ധരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ​ഗവേഷണ മേഖലയിൽ വന്ന മാറ്റമെന്ന്  ഐഐഎസ്ടി തിരുവനന്തപുരം ഡയറക്ടർ ‍ഡോ. എസ്. ഉണ്ണികൃഷ്ണ്ണൻ പറഞ്ഞു. ക്രെഡിറ്റ് ട്രാൻസ്ഫർ സുഗമമാക്കുന്നതിന് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് ആരംഭിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര സർവ്വകാലശാലകളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള കൂടുതൽ അവസരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കുകയാണെന്നും ശ്രീ ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒരു വിഷയത്തിൽ ഒതുങ്ങി നിൽക്കാതെ വിവിധ വിഷയങ്ങളിൽ അറിവ് നേടുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന്  നൈപുണ്യ വികസനവും സംരംഭകത്വ ഡയറക്ട്രേറ്റ് റീജിയണൽ ഡയറക്ടർ‍  ശ്രീ. എച്ച് സി ഗോയൽ പറഞ്ഞു.നൈപുണ്യ വികസനം എല്ലാ പഠന മേഖലയിലും നിർണായകമാകുകയാണെന്നും ശ്രീ ​ഗോയൽ പറഞ്ഞു. വസ്തുതകൾ മനപാഠമാക്കുന്നതിന് പകരം അവ മനസിലാക്കുന്നതിനാണ് എൻ ഇ പി 2020 ലക്ഷ്യം വെയ്ക്കുന്നതെന്ന് സി ബി എസ് ഇ  തിരുവനന്തപുരം റീജയൺ, റീജയണൽ ഓഫീസർ ശ്രീ. എം.ഡി മഹേഷ്‌ ധർമാധികാരി പറഞ്ഞു. പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ സന്തോഷകരമായ വിദ്യാഭ്യാസം നൽകുന്നതിനാണ് സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ ഊന്നൽ നൽകുന്നതെന്ന് കേന്ദ്രീയ വിദ്യാലയ സം​ഗതൻ ഡെപ്യൂട്ടി കമ്മീഷണർ (എറണാകുളം മേഖല) ശ്രീ സന്തോഷ് കുമാർ എൻ പറഞ്ഞു.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ
Maintained By : Studio3