പത്ത് കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ട് മോജ്
ഏറ്റവും വേഗത്തില്‍ പത്ത് കോടി ഡൗണ്‍ലോഡുകള്‍ നേടുന്ന ആദ്യ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമാണ് മോജ്
ഇന്ത്യയിലെ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ മോജിന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം നൂറ് മില്യണ്‍ (10 കോടി) പിന്നിട്ടു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ കണക്കുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ആറ് മാസത്തിനുള്ളിലാണ് മോജ് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തില്‍ പത്ത് കോടി ഡൗണ്‍ലോഡുകള്‍ നേടുന്ന ആദ്യ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമാണ് മോജ്.
2020 ജൂലൈ ഒന്നിനാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മോജ് അവതരിപ്പിച്ചത്. ടോപ് ആപ്പുകളില്‍ മോജ് എപ്പോഴും നിലയുറപ്പിച്ചിരുന്നു. ഐഒഎസ് ആപ്പ് സ്റ്റോറില്‍ ടോപ് 10 സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്പുകളിലും മോജ് ഇടം പിടിച്ചിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 2020 ല്‍ ‘ബെസ്റ്റ് ആപ്പ് ഫോര്‍ ഫണ്‍’ അംഗീകാരവും നേടി. ഇംഗ്ലീഷിലും ഇന്ത്യയിലെ പല ഭാഷകളിലും മോജ് ആപ്പ് ലഭ്യമാണ്.