August 19, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ പിക്കപ്പ് സ്കോർപിയോ ലൈഫ്സ്റ്റൈലർ

1 min read

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിൻ്റെ പുതിയ ഗ്ലോബൽ പിക്കപ്പ് മഹീന്ദ്ര സ്കോർപിയോ ലൈഫ്സ്റ്റൈലർ അവതരിപ്പിച്ചു. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ഒരു കോൺസെപ്റ്റ് ആയി പ്രദർശിപ്പിച്ച ഈ വാഹനം അന്താരാഷ്ട്ര വിപണികളിൽ മഹീന്ദ്ര ലൈഫ്സ്റ്റൈലർ എന്ന പേരിലാണ് പുറത്തിറക്കുന്നത്. 2027 ഏപ്രിലിൽ വിപണയിൽ എത്തുന്ന വാഹനത്തിൻ്റെ എക്സ്-ഷോറൂം വില 19.79 ലക്ഷം രൂപയിൽ താഴെ ആരംഭിക്കും. വാലി, റീഫ്, ട്രെയിൽ എന്നിങ്ങനെ മൂന്ന് എഡിഷനുകളിലായാണ് വാഹനം എത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഉയർന്ന സാധ്യതയുള്ള മിഡ്‌സൈസ് ലൈഫ്‌സ്റ്റൈൽ പിക്കപ്പ് സെഗ്‌മെന്റിനെ ലക്ഷ്യമിട്ട് വിവിധ ഉപഭോക്തൃ ആവശ്യങ്ങളും വിപണി ആവശ്യകതകളും നിറവേറ്റാൻ കഴിയുന്ന ഒരു ആഗോള ഉൽപ്പന്നമായാണ് മഹീന്ദ്ര ലൈഫ്സ്റ്റൈലർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  ഗോയ്ഥെ-സെന്റർ മലബാറിലേക്ക്
Maintained By : Studio3