മെഴ്‌സേഡസ് നേരിട്ട് ഉപയോക്താക്കള്‍ക്ക് കാറുകള്‍ വില്‍ക്കും
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]ഉപയോക്താക്കളെ ശാക്തീകരിക്കും [/perfectpullquote]
പുണെ: ഉപയോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് പ്രഖ്യാപിച്ചു. ഡീലര്‍ഷിപ്പുകളിലെ സ്‌റ്റോക്ക് സംബന്ധമായ ചെലവുകള്‍ കമ്പനി നേരിട്ട് വഹിക്കും. സ്റ്റോക്കിന്റെ ഉടമസ്ഥാവകാശവും കൈകാര്യം ചെയ്യുന്നതും കമ്പനി നേരിട്ടായിരിക്കും. ഡീലര്‍മാര്‍ക്ക് പകരം കമ്പനി നേരിട്ട് ഉപയോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കും. രാജ്യമാകെ ഓരോ മോഡലും ഒരു നിശ്ചിത വിലയില്‍ വില്‍ക്കാന്‍ പുതിയ തീരുമാനം സാഹചര്യമൊരുക്കും.
2021 അവസാന പാദം മുതലാണ് പുതിയ വില്‍പ്പന രീതി നടപ്പാക്കുന്നത്
ഉപയോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍ സൂക്ഷിക്കുക, സ്വന്തം വിപണി വികസിപ്പിക്കുക, കാറുകളുടെ വില്‍പ്പന സുഗമമാക്കുക എന്നീ കാര്യങ്ങള്‍ മാത്രമാണ് ഇനി ഡീലര്‍മാരുടെ പ്രാഥമിക ചുമതല. സ്‌റ്റോക്ക് ചെലവുകള്‍ തങ്ങള്‍ നേരിട്ട് വഹിക്കുന്നതോടെ ഡീലര്‍മാരുടെ ലാഭസാധ്യത വര്‍ധിക്കുമെന്ന് മെഴ്‌സേഡസ് അവകാശപ്പെട്ടു. കാറുകളുടെ വിലയുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിന് പുതിയ രീതി മെഴ്‌സേഡസിനെ സഹായിക്കും. ഡീലര്‍ തലത്തില്‍ ഏതെങ്കിലും തരത്തില്‍ വിലക്കിഴിവ് നല്‍കുന്നതിന് കഴിയില്ല. 2021 അവസാന പാദം മുതലാണ് പുതിയ വില്‍പ്പന രീതി നടപ്പാക്കുന്നത്.
റീട്ടെയ്ല്‍ ബിസിനസില്‍ വലിയ പരിവര്‍ത്തനമാണ് കൊണ്ടുവരുന്നതെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പ്രസ്താവിച്ചു. ഉപയോക്താക്കള്‍ക്കും ഫ്രാഞ്ചൈസി പങ്കാളികള്‍ക്കും ഇത് വിന്‍ വിന്‍ സാഹചര്യമാണ്. ബ്രാന്‍ഡ് പ്രതിനിധികളായി ഫ്രാഞ്ചൈസി പാര്‍ട്ണര്‍മാര്‍ തുടരും. പുതിയ വില്‍പ്പന രീതി ഉപയോക്താക്കളെ ശാക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.