September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2030ഓടെ വിതരണ ശൃംഖലയിലെ വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് ആക്കും: സൊമാറ്റോ

1 min read

[perfectpullquote align=”full” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, നിരവധി ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ ഇ-വികള്‍ ചേര്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു[/perfectpullquote]

ബെംഗളൂരു: ക്ലൈമറ്റ് ഗ്രൂപ്പിന്‍റെ ആഗോള ഇലക്ട്രിക് മൊബിലിറ്റി സംരംഭത്തില്‍ ചേരുന്നതിനാല്‍ 2030ഓടെ തങ്ങളുടെ മുഴുവന്‍ ഡെലിവറി വാഹനങ്ങളും ഇലക്ട്രിക്കായി മാറ്റുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള ഫുഡ് അഗ്രിഗേറ്റര്‍ സൊമാറ്റോ പ്രഖ്യാപിച്ചു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇ-വി) തങ്ങളുടെ ഡെലിവറി ഫ്ളീറ്റിന്‍റെ ഒരു ചെറിയ വിഹിതം ഉള്‍ക്കൊള്ളുന്നുണ്ട്. ഡെല്‍ഹി, ബെംഗളൂരു, മുംബൈ എന്നീ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ഡെലിവറി പങ്കാളികള്‍ ഇപ്പോള്‍ ഇവികള്‍ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

ഡെലിവറികള്‍ക്കായി സാധ്യമായ മൊബിലിറ്റി സൊല്യൂഷനിലേക്ക് വേഗത്തില്‍ മാറാന്‍ കഴിയുന്ന ബിസിനസ്സ് മോഡലുകള്‍ സൃഷ്ടിക്കുന്നതിന് ഇതിനകം കുറച്ച് ഇ-വി കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. 100 ശതമാനം ഇ-വി സ്വീകരിക്കുന്നത് എളുപ്പമല്ലെന്നും എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്യാവശ്യമാണെന്നും മനസ്സിലാക്കുന്നതായി കമ്പനി പറയുന്നു.

പരിമിതമായ ബാറ്ററി ശ്രേണി, ചാര്‍ജ് ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ അഭാവം, ഉയര്‍ന്ന മുന്‍കൂര്‍ ചെലവ്, പുതിയ സാങ്കേതികവിദ്യയിലുള്ള വിശ്വാസക്കുറവ് എന്നിവ നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, നിരവധി ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ ഇ-വികള്‍ ചേര്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. 2030 ഓടെ 25,000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

നഗരങ്ങളിലെ ലോജിസ്റ്റിക് ഫ്ളീറ്റ് മുഴുവന്‍ ഹരിതോര്‍ജ്ജ വാഹനങ്ങളിലേക്ക് മാറ്റുകയെന്ന ലക്ഷ്യമാണ് ഫ്ളിപ്കാര്‍ട്ട് മുന്നോട്ട് വെക്കുന്നത്. ഇ-വി നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, പിയാജിയോ എന്നിവയുമായി തങ്ങള്‍ക്ക് അനുയോജ്യമായ വാഹനങ്ങള്‍ തയാറാക്കാന്‍ ഫ്ളിപ്കാര്‍ട്ട് സഹകരിക്കുന്നു. തെരഞ്ഞെടുത്ത നഗരങ്ങളിലായി 450 ലധികം ഇവികള്‍ വിന്യസിക്കുന്ന നടപടികളും തുടങ്ങി.

ഫ്ളിപ്കാര്‍ട്ടിന്‍റെ എതിരാളിയായ ആമസോണ്‍ ഇന്ത്യയും 2025 ഓടെ പ്രാദേശിക വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10,000 ഇ-വികള്‍ ചേര്‍ക്കുന്നതായി ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചു. മഹീന്ദ്ര ഇലക്ട്രിക്കുമായി ആമസോണ്‍ ഇതിന് സഹകരിക്കുന്നു. ആഗോളതലത്തില്‍, 2030 ഓടെ ഒരു ലക്ഷം ഇ-വികള്‍ ഡെലിവറി ഫ്ളീറ്റില്‍ ചേര്‍ക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ആമസോണ്‍ പ്രകടമാക്കുന്നത്.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

“ഇ-വി സിസ്റ്റങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ സജീവമായി സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇ-വി കമ്പനികള്‍, ബാറ്ററി നിര്‍മ്മാതാക്കള്‍, ഗവണ്‍മെന്‍റ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക വെല്ലുവിളിക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, “സൊമാറ്റോ അതിന്‍റെ ബ്ലോഗില്‍ പറഞ്ഞു. കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കുന്നതിന്, സൊമാറ്റോ ഓര്‍ഡറുകളില്‍ 20 ശതമാനവും നിലവില്‍ സൈക്കിളുകളിലാണ് വിതരണം ചെയ്യുന്നതെന്ന് കമ്പനി ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.

Maintained By : Studio3