August 14, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉപഭോക്തൃ സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

1 min read

കൊച്ചി: ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതും കൂടുതൽ മികച്ച അനുഭവമാക്കാനായി രാജ്യത്തെ പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ പരിപാലനച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഈ പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് വാഹന സ്കാനർ മുംബൈയിലെ ലാൻഡ്മാർക്ക് കാർസ് സർവീസ് സെന്ററിൽ കമ്പനി അവതരിപ്പിച്ചു. സർവീസിനായി വാഹനം കൊണ്ടുവരുമ്പോൾ തന്നെ അത് പൂർണ്ണമായും ഡിജിറ്റലായി സ്കാൻ ചെയ്യാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും മികച്ച സേവനം ഉറപ്പാക്കാൻ സാധിക്കും. ഇതോടെ നഗരത്തിൽ മെഴ്‌സിഡസ് ബെൻസിന് ആകെ 14 ആഡംബര സർവീസ് സെന്ററുകളായി. മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ‘ഗോ ടു കസ്റ്റമർ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ ലാൻഡ്മാർക്ക് കാർസ് സർവീസ് സെന്ററും എ.ഐ അധിഷ്ഠിത വാഹന സ്കാനറും ആരംഭിച്ചത്. സർവീസ് ശൃംഖലകളിൽ ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഉപഭോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ വാഹനം ഉപയോഗിക്കാൻ അവസരമൊരുക്കുക, അവരുടെ സമയം ലാഭിക്കുക, പുതിയ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടുക, മികച്ച സേവനങ്ങൾ നൽകുക, പൂർണ്ണ സുതാര്യത ഉറപ്പാക്കിക്കൊണ്ട് വാഹന പരിപാലനച്ചെലവ് കുറയ്ക്കുക എന്നിവയാണ് ഈ പുതിയ പദ്ധതിയിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവയ്ക്ക് പുറമേ എംബി ചാർജ് പബ്ലിക്, എംബിഎഫ്എസ് മൊബൈൽ ആപ്പ്, ഇന്ത്യയ്ക്കായി ഇവിടെത്തന്നെ വികസിപ്പിച്ച സ്കൈലൈൻ ഡീലർ മാനേജ്മെന്റ് സംവിധാനം, പ്രീമിയർ എക്സ്പ്രസ് പ്രൈം, ഫാസ്റ്റ് ലെയിൻ ബി ആൻഡ് പി, ഡോർസ്റ്റെപ്പ് മൊബൈൽ സർവീസ്, ഹൈ വോൾട്ടേജ് ബാറ്ററി റിപ്പോർട്ട്, കൊളിഷൻ കെയർ കണക്റ്റഡ് സപ്പോർട്ട്, ടെലി ഡയഗ്നോസ്റ്റിക്സും തത്സമയ ട്രാക്കിങ്ങും അടങ്ങിയ മൊബിലിറ്റി അസിസ്റ്റൻസ്, ഡ്രൈവർ പരിശീലന പദ്ധതി എന്നിവയും ബെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജർമ്മനി, ഇറ്റലി, കൊറിയ, നെതർലാൻഡ്സ്, സ്വിറ്റ്സർലാൻഡ്, തുർക്കി തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ ഈ എ.ഐ. അധിഷ്ടിത വാഹന സ്കാനർ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ആഡംബര വാഹന വിപണിയിൽ മുൻനിരയിലുള്ള മെഴ്‌സിഡസ് ബെൻസിന് ഇന്ത്യയിലുടനീളം 90-ലധികം സർവീസ് സെന്ററുകളും 1,200-ലധികം സർവീസ് ബേകളുമുണ്ട്. 4,200-ലധികം ജീവനക്കാരുള്ള കമ്പനിക്ക്, ഓരോ മിനിറ്റിലും മൂന്ന് വാഹനങ്ങൾക്ക് വീതം സർവീസ് നൽകാനുള്ള മികച്ച ശേഷിയുമുണ്ട്. 2026 അവസാനത്തോടെ ‘മാർക്ക് 20 എക്സ്’ ടച്ച് പോയിന്റ് കേന്ദ്രങ്ങളുടെ എണ്ണം 20 ആയി വിപുലീകരിക്കാൻ മെഴ്‌സിഡസ് ബെൻസ് ലക്ഷ്യമിടുന്നു. കൂടാതെ, 2026-ൽ കൂടുതൽ നഗരങ്ങളിലായി 20-ലധികം ലോകോത്തര ആഡംബര കാർ ഷോറൂമുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായി അടുത്ത രണ്ട് വർഷത്തിനിടെ കമ്പനിയുടെ ഫ്രാഞ്ചൈസി പങ്കാളികൾ 450 കോടി രൂപയിലധികം നിക്ഷേപിക്കും.

  യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്
Maintained By : Studio3