ട്രൂ വാല്യൂ വിറ്റത് നാല്‍പ്പത് ലക്ഷം കാറുകള്‍
1 min readഇന്ത്യയിലെ പ്രീഓണ്‍ഡ് കാര്‍ വിപണിയില്‍ 2001 ലാണ് മാരുതി സുസുകി ട്രൂ വാല്യൂ പ്രവേശിച്ചത്
ന്യൂഡെല്‍ഹി: മാരുതി സുസുകി ട്രൂ വാല്യൂ ഇതുവരെ വിറ്റത് നാല്‍പ്പത് ലക്ഷം പ്രീഓണ്‍ഡ് കാറുകള്‍. ഗുണനിലവാരമുള്ളതും വിശ്വാസ്യതയോടെയും പ്രീഓണ്‍ഡ് കാറുകള്‍ വാങ്ങുന്നതിനാണ് ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകള്‍ രാജ്യമെങ്ങും മാരുതി സുസുകി സ്ഥാപിച്ചത്.
ഇന്ത്യയിലെ പ്രീഓണ്‍ഡ് കാര്‍ വിപണിയില്‍ 2001 ലാണ് മാരുതി സുസുകി ട്രൂ വാല്യൂ പ്രവേശിച്ചത്. നിലവില്‍ രാജ്യത്തെ 268 നഗരങ്ങളിലായി ശൃംഖലയില്‍ 550 ലധികം ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 376 ഇനം പരിശോധനകളോടെയാണ് ട്രൂ വാല്യൂ സര്‍ട്ടിഫൈഡ് കാറുകള്‍ വില്‍ക്കുന്നത്. ഒരു വര്‍ഷം വരെ വാറന്റി, മൂന്ന് സൗജന്യ സര്‍വീസുകള്‍ എന്നിവ ഉണ്ടായിരിക്കും.
ഉപയോക്താക്കള്‍ക്ക് സ്വന്തം കാര്‍ ട്രൂ വാല്യൂവിന് വില്‍ക്കാനും കഴിയും. ട്രൂ വാല്യൂ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പില്‍ അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്താല്‍ വീട്ടിലെത്തി കാര്‍ പരിശോധിച്ച് വില നിര്‍ണയിക്കും. പൂര്‍ണമായും സുതാര്യത ഉറപ്പുവരുത്തുന്നതിന് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണ് മൂല്യനിര്‍ണയം നടത്തുന്നത്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ശാസ്ത്രീയ വില നിര്‍ണയം നടത്തും.