ഫെബ്രുവരി 10 ന് 20,000 കോടിയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ആര്‍ബിഐ വാങ്ങുന്നു
1 min readന്യൂഡെല്‍ഹി: സമ്പദ് വ്യവസ്ഥയിലെ ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഫെബ്രുവരി 10 ന് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സിനു(ഒഎംഒ) കീഴില്‍ 20,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങും. നിലവിലെ പണലഭ്യതയും സാമ്പത്തിക സ്ഥിതിയും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം എടുത്തതെന്നും ഈ നീക്കം ‘അനുയോജ്യമായ സാമ്പത്തിക സാഹചര്യങ്ങളെ’ വളര്‍ത്തിയെടുക്കുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു.
പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 10 ന് രാവിലെ 10:00 നും 11:00 നും ഇടയില്‍ ആര്‍ബിഐയുടെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (ഇ-കുബര്‍) സിസ്റ്റത്തില്‍ ഓണ്‍ലൈനായി ബിഡ്ഡുകള്‍ സമര്‍പ്പിക്കണം. ‘സിസ്റ്റം തകരാറിലാണെങ്കില്‍ മാത്രമേ ഫിസിക്കല്‍ ബിഡ്ഡുകള്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് സ്വീകരിക്കുകയുള്ളൂവെന്നും കേന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ഒന്നിലധികം വില രീതി ഉപയോഗിച്ച് റിസര്‍വ് ബാങ്ക് മള്‍ട്ടി സെക്യൂരിറ്റി ലേലം വഴി സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങും.
ഇതിനുമുമ്പ്, ജനുവരി 21 ന് 10,000 കോടി രൂപയ്ക്ക് ഒഎംഒ രീതിയില്‍ ജി-സെക് വാങ്ങല്‍ റിസര്‍വ് ബാങ്ക് സംഘടിപ്പിച്ചിരുന്നു.