Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര ബ്ലാസോ എക്സ് എം-ഡ്യൂറാ

1 min read

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷനും (എംടിബിഡി), കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് ഡിവിഷനും (എംസിഇ) എക്സ്കോണ്‍ 2023ല്‍ കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്ന നിര അവതരിപ്പിച്ചു. ഏറ്റവും അത്യാധുനിക ടിപ്പറായ ബ്ലാസോ എക്സ് എം-ഡ്യൂറായും, ബിഎസ്5 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശ്രേണിയിലുള്ള നിര്‍മാണ ഉപകരണങ്ങളുമാണ് കമ്പനി പുറത്തിറക്കിയത്. റോഡ്മാസ്റ്റര്‍, എര്‍ത്ത്മാസ്റ്റര്‍ തുടങ്ങിയ മഹീന്ദ്രയുടെ മുഴുവന്‍ ബിഎസ്5 നിര്‍മാണ ഉപകരണങ്ങളും, ബ്ലാസോ എക്സ് എം-ഡ്യൂറാ 35 ടിപ്പര്‍, ബ്ലാസോ എക്സ് 28 ട്രാന്‍സിറ്റ് മിക്സര്‍, 6കെഎല്ലോടുകൂടിയ ഫ്യൂരിയോ 10 ഫ്യുവല്‍ ബൗസര്‍, ലോഡ്കിങ് ഒപ്റ്റിമോ ടിപ്പര്‍ പോലുള്ള വിപുലമായ ട്രക്ക് ശ്രേണിയുമാണ് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ എംടിബി സ്റ്റാളായ ഒഡി67ല്‍ പ്രദര്‍ശിപ്പിച്ചത്. നിര്‍മാണ ആവശ്യങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ലോഡിങ്, ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ എന്ന പുതിയ ആശയവും മഹീന്ദ്ര അവതരിപ്പിച്ചു.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി
Maintained By : Studio3