January 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

211 കോടിയുടെ അറ്റാദായം നേടി ലുപിന്‍

1 min read

2020 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ മരുന്ന് കമ്പനിയായ ലുപിന്‍ 211.02 കോടി രൂപയുടെ അറ്റാദായം നേടി.

പ്രധാനമായും യുഎസ് വിപണിയിലെ ശക്തമായ വില്‍പ്പനയാണ് ഇതിന് സഹായിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 127.07 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത മൊത്തം വരുമാനം 3,835 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 3,822.21 കോടി രൂപയായിരുന്നു.

  ലോക സാമ്പത്തിക ഫോറം: ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍
Maintained By : Studio3