ലുലു റീഡേഴ്‌സ് ഫെസ്റ്റ്
കൊച്ചി: വായനയുടെ ലോകം തുറന്ന് കൊച്ചി ലുലു മാളിൽ ‘ലുലു റീഡേഴ്‌സ് ഫെസ്റ്റ്’. ഈ മാസം 28 വരെ നീളുന്ന മേളയിൽ പുസ്തക ചർച്ചകൾ, ശിൽപശാലകൾ, മത്സരങ്ങൾ, റീഡിങ് സെക്ഷനുകൾ അടക്കമുള്ളവ സംഘടിപ്പിച്ചിട്ടുണ്ട്. മേളയിലൂടെ സാഹിത്യം, സാങ്കേതികവിദ്യ, കലാ ആവിഷ്‌കാരം എന്നിവയ്ക്ക് വേദിയൊരുക്കുകയാണ് ലുലു. നടിയും എഴുത്തുകാരിയുമായ ലെനയാണ് ‘ലുലു റീഡേഴ്‌സ് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിൻ്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നായ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് കാണികൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി. യുണീക്ക് വേൾഡ് റോബോട്ടിക്‌സിലെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ “മെയ്ക്ക് യുവർ ഓൺ എ.ഐ,” “എ.ഐ & റോബോട്ടിക്സ് ഹാൻഡ്‌സ് ഓൺ വർക്ഷോപ്,” “ദെയർ ഈസ് ആൻ എ.ഐ ഫോർ എവെരിതിങ്,” “എ.ഐ ഗെയിം ഡെവലപ്പ്മെന്റ് വർക്ഷോപ് , ഫ്ലാപ്പി ബേർഡ് ഗെയിം , “ഇമ്മേഴ്‌സിവ് സ്റ്റോറിറ്റെലിങ് യൂസിങ് എ.ഐ,” എന്നീ സേഷനുകൾ കൂടി നടത്തും. കാണികൾക്കായി ആക്ടിങ് വർക്ഷോപ്പും ഫെസ്റ്റിൻ്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. പ്രീതി ഷേണായി, അശ്വതി ശ്രീകാന്ത്, ശ്രീ പാർവതി, അഖിൽ പി ധർമ്മജൻ തുടങ്ങിയ എഴുത്തുകാരെ കാണാനും ഇത്തവണ അവസരമൊരുക്കുന്നു. ഇതോടൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിനീഷ് പുതുപ്പണത്തിൻ്റെ “മധുരവേട്ട” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കും. ഡി.ആർ. അമൽ പോളിന്റെ “അഞ്ജിന”യുടെ ലോഞ്ചിനും ഫെസ്റ്റ് സാക്ഷ്യം വഹിക്കും.