വാണിജ്യ വായ്പകള്‍ക്കായുള്ള ആവശ്യകതയിൽ 15 ശതമാനം വര്‍ധന
കൊച്ചി: വാണിജ്യ വായ്പകള്‍ക്കായുള്ള ആവശ്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ 15 ശതമാനം വാര്‍ഷിക വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ത്രൈമാസത്തിലെ വാണിജ്യ വായ്പകള്‍ 27.7 ലക്ഷം കോടിയായിരുന്നു എന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചെറുകിട, ഇടത്തരം മേഖലയിലെ സര്‍ക്കാര്‍ പരിഷ്‌ക്കാരങ്ങള്‍ വളര്‍ച്ചയ്ക്ക് കാരണമായതായി സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രഹ്‌മണ്യന്‍ രാമന്‍ പറഞ്ഞു.