August 18, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എൽഐസിക്ക് 9,543.71 കോടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) 9,543.71 കോടി രൂപ അറ്റാദായം നേടി. മൊത്തം പ്രീമിയം വരുമാനം 98,363 കോടി രൂപയാണ്. 61.42 ശതമാനം വിപണി വിഹിതത്തോടെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് എല്‍ഐസിയുടെ മുന്നേറ്റം തുടരുകയാണ്. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 5.09 ലക്ഷം കോടി രൂപ വര്‍ധിച്ച് 46.11 ലക്ഷം കോടി രൂപയിലെത്തി. 12.41 ശതമാനമാണ് വര്‍ധന. ഒന്നാം പാദത്തില്‍ ആകെ 32,16,301 പോളിസികളാണ് വ്യക്തിഗത വിഭാഗത്തില്‍ വിറ്റത്.

  ഗോയ്ഥെ-സെന്റർ മലബാറിലേക്ക്
Maintained By : Studio3