November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൌദി അറേബ്യയിൽ വിനോദ പരിപാടികൾക്ക് വിലക്ക്; റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്

1 min read

ഇന്ത്യ, യുഎഇ അടക്കം ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ദിവസം സൌദി വിലക്കേർപ്പെടുത്തിയിരുന്നു


റിയാദ്: പകർച്ചവ്യാധി വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സൌദി അറേബ്യയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അടുത്ത പത്ത് ദിവസത്തേക്ക് രാജ്യത്ത് വിനോദ പരിപാടികൾ നിർത്തിവെച്ചു. സിനിമ തീയറ്ററുകളും ഇൻഡോർ വിനോദ കേന്ദ്രങ്ങളും അടച്ചിടും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പത്ത് ദിവസത്തേക്ക് ജിമ്മുകളും കായിക കേന്ദ്രങ്ങളും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യമായോ ഹോട്ടൽ ഹാളുകളിലോ വച്ച് നടത്താൻ ‌നിശ്ചയിച്ചിരിക്കുന്ന വിവാഹം, കോർപ്പറേറ്റ് മീറ്റിംഗുകൾ അടക്കമുള്ള പരിപാടികളും റെസ്റ്റോറന്റുകളിലെ പാർട്ടികളും ക്യാമ്പുകളും അടുത്ത മുപ്പത് ദിവസത്തേക്ക് നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൌദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിലുള്ള വർധനവ് തുടർന്നാൽ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

പകർച്ചവ്യാധി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ, യുഎഇ ഉൾപ്പടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊ‌ണ്ട് സൌദി ഉത്തരവ് ഇറക്കിയിരുന്നു.  ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ‌ വൈറസിന്റെ പുതിയ വകഭേദങ്ങൾ ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് സൌദി നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗത്തിലുള്ള കോവിഡ്-19 വാക്സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ എത്രത്തോളം ഫലപ്രദമായിരിക്കുമെന്ന ആശങ്കയും കൂടുതൽ നിയന്ത്ര‌ണങ്ങൾ ഏർപ്പെടുത്താൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.

വിവിധ വിതരണക്കാരിൽ നിന്നും ലഭിച്ച ലക്ഷക്കണക്കിന് വാക്സിനുകൾ അടുത്ത ദിവസങ്ങളിൽ രാജ്യത്ത് വിതര‌ണം ചെയ്യുമെന്ന് സൌദി ആരോഗ്യമന്ത്രി ഡോ.തൌഫീഖ് അൽ-റയ്ബ പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആറായിരത്തിലധികം ആളുകളാണ് സൌദിയിൽ രോഗം പിടിപെട്ട് മരിച്ചത്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3