September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിൻ ലഭ്യത പശ്ചിമേഷ്യയുടെ സാമ്പത്തിക വീണ്ടെടുപ്പിന് കരുത്ത് പകരുമെന്ന് ഐഎംഎഫ്

1 min read

2020ൽ പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലയിൽ മൊത്തത്തിൽ 3.8 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടെന്നാണ് ഐ‍എംഎഫിന്റെ കണക്ക് കൂട്ടൽ


ദുബായ്: വിവിധങ്ങളായ കൊറോണ വൈറസ് വാക്സിനുകളുടെ ലഭ്യത പശ്ചിമേഷ്യയുടെ സാമ്പത്തിക വീണ്ടെടുപ്പിൽ നിർണായകമാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ‍എ‍ംഎഫ്).മേഖലയിലെ  അഴിമതിയും കടബാധ്യതയും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന രാജ്യങ്ങൾക്ക് കഠിനവും ദീർഘവുമായ പാതയാണ് മുമ്പിലുള്ളതെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.

എണ്ണവിലയിലുള്ള വർധന മേഖലയിലെ എണ്ണയിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥകൾക്ക് കരുത്ത് പകരുകയും ചില രാജ്യങ്ങളിൽ പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ പ്രതീക്ഷിച്ചത് പോലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരുന്നതും മൂലം പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലയുടെ 2020ലെ സാമ്പത്തിക വളർച്ച നിഗമനം ഐഎംഎഫ് പുതുക്കി. പുതിയ അനുമാനം ‌അനുസരിച്ച് 3.8 ശതമാനം സാമ്പത്തിക ഞെരുക്കമാണ് ഐഎംഎഫ് ഈ മേഖലയിൽ കണക്ക് കൂട്ടുന്നത്. അതേസമയം യുദ്ധവും കടബാധ്യതയും മൂലം തകർച്ചയുടെ വക്കിലുള്ള രാജ്യങ്ങൾ കോവിഡ്-19 വാക്സിനേഷനിലെ കാലതാമസം മൂലം കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുമെവന്നും ഇത് മേഖലയുടെ സാമ്പത്തിക വീണ്ടെടുപ്പ് മന്ദഗതിയിലാക്കുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.

  യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്

വൈറസും വാക്സിനും തമ്മിൽ മത്സരിക്കുന്ന പുനഃക്രമീകരണത്തിന്റെ ഒരു വർഷത്തിലാണ് നാമുള്ളതെന്ന് ഐഎംഎഫിന്റെ പശ്ചിമേഷ്യ, മധ്യേഷ്യ വിഭാഗം ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു.  വാക്സിനേഷൻ വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യവും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദങ്ങളുടെ മൂന്നാംഘട്ട വ്യാപനത്തിന്റെ അപകടവശവുമാണ് ഇത് അടിവരയിടുന്നത്. 2021ൽ പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖല 3.1 ശതമാനത്തിന്റെയും 2022ൽ 4.2 ശതമാനത്തിന്റെയും സാമ്പത്തിക വളർച്ച നേടുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. എന്നാൽ വിവിധതരത്തിലുള്ള വാക്സിനുകൾ ലഭ്യമായ രാജ്യങ്ങളാകും മറ്റുള്ളവയേക്കാൾ മികച്ച സാമ്പത്തിക പ്രകടനം കാഴ്ച വെക്കുകയെന്നും അസൂർ അഭിപ്രായപ്പെട്ടു.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

പകർച്ചവ്യാധി യാത്രാ, ടൂറിസം മേഖലകളിലുണ്ടാക്കിയ ആഘാതം പശ്ചിമേഷ്യയിൽ വലിയ തൊഴിൽ നഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു.കോവിഡ്-19 മൂലമുള്ള തൊഴിൽ നിയന്ത്ര‌ണങ്ങൾ നിലവിലുള്ള രാജ്യങ്ങളിലാണ് അറബ് രാജ്യങ്ങളിലെ പകുതിയിലധികം തൊഴിലാളികളും ഇന്ന് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തൊഴിൽ ഏജൻസി കഴിഞ്ഞിടെ പറഞ്ഞിരുന്നു. 2020ൽ മേഖലയിലെ ആകെ തൊഴിൽ സമയത്തിന്റെ 9 ശതമാനമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ മൂലം നഷ്ടമായത്. അതായത് 5 ദശലക്ഷം ഫുൾടൈം ജോലികൾക്ക് തുല്യമായ തൊഴിൽ സമയം.

അമേരിക്കൻ ഉപരോധത്തിനൊപ്പം പകർച്ചവ്യാധി കൂടി സാമ്പത്തികമായി തളർത്തിയ ഇറാൻ ഐഎ‍ംഎഫിനോട് 5 ബില്യൺ ഡോളർ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 1962ന് ശേഷം ആദ്യമായാണ് ഇറാൻ ഐഎംഎഫിനോട് ഇത്തരത്തിലൊരു സഹായം ആവശ്യപ്പെടുന്നത്. സുരക്ഷാ നടപടികൾ സ്വീകരിച്ച് കൊണ്ട് സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ഇറാൻ ചെയ്യേണ്ടതെന്ന് അസൂർ അഭിപ്രായപ്പെട്ടു. സമാനമായി പകർച്ചവ്യാധിക്കൊപ്പം ആഭ്യന്തര സംഘർഷങ്ങളും വേട്ടയാടുന്ന മേഖലയിലെ യെമൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ സമാധാനം നിലവിൽ വരികയെന്നതാണ് സാമ്പത്തിക, സാമൂഹിക സുരക്ഷയ്ക്ക് അനിവാര്യമെന്നും ഐഎ‍ംഎഫ് പ്രതിനിധി പറഞ്ഞു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

ഐഎംഎഫിന്റെ അനുമാന പ്രകാരം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഈ വർഷം കൂടുതൽ സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുള്ളത് ലെബനനിലാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ലെബനനിൽ കഴിഞ്ഞ വർഷം 25 ശതമാനം സാമ്പത്തിക ഞെരുക്കമാണ് അനുഭവപ്പെട്ടത്. ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനവും പകർച്ചവ്യാധിയുമാണ് ലെബനനെ തകർച്ചയിലേക്ക് നയിച്ചത്. നിലവിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കൂടി കണക്കിലെടുക്കുമ്പോൾ ഈ വർഷം ലെബനനിൽ 9 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെന്നാണ് ഐ‍എംഎഫ് പറയുന്നത്.

Maintained By : Studio3