Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ് പ്രഖ്യാപിച്ചു

അതാത് ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം

മുംബൈ: ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിക്കും. കെടിഎം 390 അഡ്വഞ്ചര്‍, 250 അഡ്വഞ്ചര്‍ ഉടമകള്‍ക്കുവേണ്ടി മാത്രമാണ് കെടിഎം ‘അഡ്വഞ്ചര്‍ ട്രയല്‍സ്’ സംഘടിപ്പിക്കുന്നത്. അതാത് ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. കെടിഎം അഡ്വഞ്ചര്‍ ടൂര്‍സ്, കെടിഎം അഡ്വഞ്ചര്‍ ഡേ എന്നീ നിലവിലെ പരിപാടികള്‍ക്ക് പുറമേയാണ് പുതിയ അഡ്വഞ്ചര്‍ ട്രയല്‍സ്.

വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും ഏകദിന ട്രയല്‍സ് നടത്തുന്നത്. വിവിധ ഭൂപ്രദേശങ്ങളിലൂടെ മോട്ടോര്‍സൈക്കിള്‍ റൈഡ് ചെയ്യുന്നതിന് അടിസ്ഥാന പാഠങ്ങളാണ് പകര്‍ന്നുനല്‍കുന്നത്. അടുത്ത ഏതാനും മാസങ്ങളിലായി കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ് നടക്കും.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

വിപണിയില്‍ അവതരിപ്പിച്ച നാള്‍ മുതല്‍ കെടിഎം 390 അഡ്വഞ്ചര്‍, 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബജാജ് ഓട്ടോ പ്രോബൈക്കിംഗ് വിഭാഗം പ്രസിഡന്റ് സുമീത് നാരംഗ് പറഞ്ഞു.

 

 

Maintained By : Studio3