കൊടക് മഹീന്ദ്രയ്ക്ക് 11 % അറ്റാദായ വളര്‍ച്ച
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 10.76 ശതമാനം വര്‍ധനയോടെ 2,601.67 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2,348.72 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. നികുതിക്കു ശേഷമുള്ള ഏകീകൃത ലാഭത്തില്‍ ബാങ്കിന്റെ സംഭാവന 1,854 കോടി രൂപയാണെന്ന് പറഞ്ഞു. 29 ശതമാനമാണ് സബ്‌സിഡിയറികളുടെയും അസോസിയേറ്റുകളുടെയും ആകെ സംഭാവന.