Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെ.ഇ.കോളേജ് ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം

കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷവും, ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമവും ജൂലൈ 23 ഞായർ രാവിലെ 10 മണി മുതൽ കെ.ഇ കോളേജിൽ വച്ച് നടക്കും.1964 ൽ ആരംഭിച്ച കോളേജിൽ വളരെ പ്രവർത്തന നിരതരായ കോളേജ് ആലുമ്നി പ്രവർത്തിയ്ക്കുന്നുണ്ട്. ഗ്ലോബൽ ആലുമ്നി മീറ്റ് ; കെ.ഇ.കോളേജിലെ പൂർവ വിദ്യാർത്ഥിയും വെസ്റ്റ് ബംഗാൾ ഗവർണറുമായ ശ്രീ ആനന്ദബോസ് ഐഎഎസ് ഉത്ഘാടനം ചെയ്യും. ഇവിടെ മികച്ച നിലവാരത്തിൽ ഒരു “ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്” ഉടൻ പ്രവർത്തനം തുടങ്ങും. 64 രാജ്യങ്ങളിൽ നിന്നായി 1500 ഓളം പൂർവ വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ, മുൻ എംപി ശ്രീ പികെ ബിജു, കേന്ദ്ര വിജിലൻസ് കമ്മീഷണർ ശ്രീ എ എസ് രാജീവ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോക്ടർ സാബു തോമസ്, ശ്രീ ജോണി ലൂക്കോസ്(മനോരമ), പ്രശസ്ത സിനിമാ സംവിധായകൻ ദിലീഷ് പോത്തൻ, ഇൻഡ്യാ ഗ്ലോബൽ ആർബിട്രേഷൻ സെന്റർ ചെയർമാൻ അഡ്വക്കേറ്റ് രഞ്ജിത്ത് ആനന്ദദാസ് എന്നിവർ കെ ഇ കോളേജിലെ പ്രമുഖരായ പൂർവവിദ്യാർത്ഥികളാണ്.

  റിലയൻസ് ഇൻഡസ്ട്രീസിന് 11.5 ശതമാനം വരുമാന വളർച്ച
Maintained By : Studio3