കര്‍ണാടക: കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ചര്‍ച്ചക്ക് വിളിപ്പിച്ചു
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ ഭിന്നത് ഹൈക്കമാന്‍ഡിനു തലവേദനയായി. സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും പാര്‍ട്ടിനേതാവ് ഡി കെ ശിവകുമാറിനെയും ഡെല്‍ഹിക്കുവിളിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത സിദ്ധരാമയ്യ നിഷേധിച്ചു. പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് താനും ശിവകുമാറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കാണാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.ഇരു നേതാക്കളും സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചൊവ്വാഴ്ചതന്നെ കാണാനാണ് സാധ്യത.
രണ്ടുനേതാക്കളും വിവിധ വിഷയങ്ങളില്‍ തര്‍ക്കത്തിലാണ്. കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രിയായി ശിവകുമാര്‍ തന്നെത്തന്നെ സിദ്ധരാമയ്യ അനുയായികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വിള്ളല്‍ വര്‍ധിച്ചു.നിയമവിരുദ്ധമായ ഖനനമാണ് ഇവര്‍ തമ്മിലുള്ള ഏറ്റവും പുതിയ വിഷയം. സ്വതന്ത്ര എംപി സുമലത ഉന്നയിച്ച വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടക കോണ്‍ഗ്രസ് രണ്ടുതട്ടില്‍ തുടരുകയാണ്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു, അതേസമയം ഈ പ്രദേശത്ത് അനധികൃത ഖനനം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.