September 20, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജാവ യെസ്ഡി 2024 ജാവ 42 മോഡല്‍ അവതരിപ്പിച്ചു

1 min read

കൊച്ചി: ഇന്ത്യയില്‍ നിയോക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ പരിചയപ്പെടുത്തിയ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, 2024 ജാവ 42 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈന്‍, പെര്‍ഫോമന്‍സ്, എഞ്ചിനീയറിങ് എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തോടെ എത്തുന്ന 2024 മോഡല്‍, ഈ വിഭാഗത്തില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച് ആവേശകരമായ റൈഡിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. 1,72,942 രൂപയാണ് പുതിയ മോഡലിന്‍റെ പ്രാരംഭ വില. വിപ്ലവകരമായ അപ്ഗ്രേഡുകളോടെയാണ് 2024 ജാവ 42 എത്തുന്നത്. 27.32 പിഎസ് പവറും 26.84 എന്‍എം ടോര്‍ക്കും നല്‍കുന്ന പുതിയ 294 സിസി ജെ പാന്തര്‍ ലിക്വിഡ്കൂള്‍ഡ് എഞ്ചിനാണ് 2024 ജാവ 42ന് കരുത്തേകുന്നത്. പരിഷ്കരിച്ച എന്‍വിഎച്ച് ലെവല്‍സ്, ഗിയര്‍ അധിഷ്ഠിത ത്രോട്ടില്‍ മാപ്പിങ്, സുഗമമായ ഷിഫ്റ്റിങ് എന്നിവയും പ്രധാന സവിശേഷതയാണ്. മെച്ചപ്പെടുത്തിയ ഗ്രൗണ്ട് ക്ലിയറന്‍സ്, റീട്യൂണ്ഡ് സസ്പെന്‍ഷന്‍ , മെച്ചപ്പെടുത്തിയ സീറ്റ്, ബെസ്റ്റ്-ഇന്‍ -ക്ലാസ് ബ്രേക്കിങ് എന്നിവ സുരക്ഷയിലും റൈഡിങിലും പുതിയ മാനദണ്ഡം സൃഷ്ടിക്കും. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഓപ്ഷണല്‍ യുഎസ്ബി ചാര്‍ജിങുമാണ് മറ്റു പ്രധാന സവിശേഷതകള്‍ . ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ 42ലേറെ നവീകരണങ്ങള്‍ പുതിയ മോഡലില്‍ വരുത്തിയിട്ടുണ്ട്. വേഗ വൈറ്റ്, വോയേജര്‍ റെഡ്, ആസ്റ്ററോയിഡ് ഗ്രേ, ഒഡീസി ബ്ലാക്ക്, നെബുല ബ്ലൂ, സെലസ്റ്റിയല്‍ കോപ്പര്‍ മാറ്റ് എന്നീ 6 പുതിയ ബോള്‍ഡ് നിറങ്ങള്‍ക്കൊപ്പം 14 ശ്രദ്ധേയമായ നിറഭേദങ്ങളിലാണ് 2024 ജാവ 42 വിപണിയില്‍ എത്തുന്നത്. മോട്ടോര്‍ സൈക്കിള്‍ എഞ്ചിനീയറിങിന്‍റെ സമഗ്രമായ സമീപനത്തിന്‍റെ തെളിവാണ് 2024 ജാവ 42 എന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സഹസ്ഥാപകന്‍ അനുപം തരേജ പറഞ്ഞു. നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചാണ് 2024 ജാവ 42 രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ലക്ഷ്മി ഡെന്‍റല്‍ ലിമിറ്റഡ് ഐപിഒ
Maintained By : Studio3