ജാഗ്വാര്‍ ഐ-പേസ് മാര്‍ച്ച് ഒമ്പതിന്
1 min readകഴിഞ്ഞ നവംബറില്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഡെലിവറി ആരംഭിക്കും
ന്യൂഡെല്‍ഹി: ജാഗ്വാര്‍ ഐ-പേസ് ഓള്‍ ഇലക്ട്രിക് എസ്‌യുവി അടുത്ത മാസം ഒമ്പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറില്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഡെലിവറി ആരംഭിക്കും. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ മൂന്ന് വേരിയന്റുകളില്‍ ജാഗ്വാര്‍ ഐ-പേസ് ലഭിക്കും.
90 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് കരുത്തേകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ജാഗ്വാര്‍ ഐ-പേസ് ഉപയോഗിക്കുന്നത്. ആകെ 389 ബിഎച്ച്പി കരുത്തും 696 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 4.8 സെക്കന്‍ഡ് മതി.
പരിഷ്‌കരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വളയം, സവിശേഷ ഗ്രില്‍, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, കൂപ്പെ സമാനമായ സ്ലോപ്പിംഗ് റൂഫ് എന്നിവ സവിശേഷതകളാണ്.
അഞ്ച് വര്‍ഷ സര്‍വീസ് പാക്കേജ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി ചാര്‍ജര്‍ എന്നിവ ഉണ്ടായിരിക്കും.