പ്രതിഷേധം: കര്‍ഷകരോടൊപ്പമെന്ന് രാഹുല്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ദേശീയ തലസ്ഥാന അതിര്‍ത്തിയില്‍ നടത്തുന്ന പ്രതിഷേധം ഏഴ്മാസംലപൂര്‍ത്തിയായി. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിക്കുമ്പോള്‍ അതിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു.തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദിയിലുള്ള ഒരു ട്വീറ്റിലാണ് രാഹുല്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വയനാട് കോണ്‍ഗ്രസ് ലോക്സഭാ എംപികൂടിയായ അദ്ദേഹം ഫാര്‍മേഴ്സ്പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുടെയ്തിട്ടുള്ളത്. ദേശീയ തലസ്ഥാനത്തിന്‍റെ അതിര്‍ത്തിയില്‍ നിരവധി സ്ഥലങ്ങളില്‍ നടത്തിയ പ്രതിഷേധത്തിന്‍റെ ഏഴുമാസം പൂര്‍ത്തിയായപ്പോള്‍, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്കെഎം) ബാനറില്‍ കര്‍ഷകര്‍ ‘ഖേതി ബച്ചാവോ, ലോകാന്ത ബച്ചാവോ ദിവസ്’ ആചരിക്കുകയാണ്.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ സംഘടനകള്‍ പ്രതിഷേധത്തിലാണ്. ഡെല്‍ഹി അതിര്‍ത്തിക്കു പുറമേ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് എംഎസ്പി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും പ്രതിഷേധത്തിലാണ്. താങ്ങുവില സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉറപ്പുനല്‍കിയിട്ടും കര്‍ഷക സംഘടകള്‍ പ്രതിഷേധത്തില്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പില്‍ ഏതാനും സംഘടനകള് സമരത്തില്‍ നിന്ന് പിന്നീട് പിന്മാറി. എങ്കിലും ഭുരിപക്ഷം സംഘടനകളും ഇന്നും പ്രതിഷേധിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ മിക്കവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും കോണ്‍ഗ്രസിന്. പ്രതിഷേധം തുടങ്ങിയതിനുശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും അവര്‍ക്ക് മികവ് പുലര്‍ത്താനായില്ല. ചുരുക്കത്തില്‍ കര്‍ഷക സമരം ഒരു രാഷ്ട്രീയ സമരമാക്കി മാറ്റുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടു.