September 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേലില്‍ കൗമാര പ്രായത്തിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ച മുതല്‍

1 min read

[perfectpullquote align=”right” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക[/perfectpullquote]
ജെറുസലേം: പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരെ ലക്ഷ്യമാക്കിയുള്ള വാക്‌സിനേഷന്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ ആരംഭിച്ചതിന് ശേഷം യുദ്ധകാലാടിസ്ഥാനത്തിലുള്ള വാക്‌സിന്‍ വിതരണമാണ് ഇസ്രയേലില്‍ നടക്കുന്നത്. നിലവില്‍ ഇസ്രയേല്‍ ജനസംഖ്യയുടെ പകുതിയലധികം ആളുകള്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ എടുത്തിട്ടുണ്ട്.

  ആര്‍സിസി ന്യൂട്രാഫില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും ഗുരുതര അസുഖങ്ങള്‍ ഉള്ളവരെയും ലക്ഷ്യമാക്കിയുള്ള വാക്‌സിനേഷനാണ് ഇസ്രയേലില്‍ നടന്നത്. അതിന് ശേഷം ഓരോ ഘട്ടത്തില്‍ പതിനാറ് വയസ് വരെയുള്ളവര്‍ക്കും ഇസ്രയേല്‍ വാക്‌സിന്‍ ലഭ്യമാക്കി. അതേസമയം, ഫൈസറിന്റെ കോവിഡ്-19 വാക്‌സിന്റെ രണ്ടാം ഡോസും മയോകാര്‍ഡിറ്റിസ് അഥവാ ഹൃദയപേശികളുടെ അണുബാധയും തമ്മില്‍ ബന്ധമുണ്ടോയെന്ന് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രയേല്‍ കൗമാരപ്രായത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്.

വാക്‌സിന്‍ വളരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പറഞ്ഞ ആരോഗ്യ മന്ത്രാലയം വാക്‌സിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമാണ് കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നും തീരുമാനത്തെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞു. മാത്രമല്ല പതിനാറിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് ശേഷം മയോകാര്‍ഡിയല്‍ കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

ഇതുവരെ ഇസ്രയേലില്‍ 5.45 ദശലക്ഷം ആളുകളാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ജനസംഖ്യയുടെ ഏതാണ്ട് 58.4 ശതമാനം വരുമിത്.

[perfectpullquote align=”full” bordertop=”true” cite=”” link=”#ff0000″ color=”” class=”” size=”16″]ഫൈസറിന്റെ കോവിഡ്-19 വാക്‌സിന്റെ രണ്ടാം ഡോസും മയോകാര്‍ഡിറ്റിസ് അഥവാ ഹൃദയപേശികളുടെ അണുബാധയും തമ്മില്‍ ബന്ധമുണ്ടോയെന്ന് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രയേല്‍ കൗമാരപ്രായത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്. എന്നാല്‍ വാക്‌സിന്‍ വളരെ സുരക്ഷിതവും ഫലപ്രദവുമാണെന്നും വാക്‌സിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമാണ് കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നും തീരുമാനത്തെ ന്യായീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം പറയുന്നു[/perfectpullquote]

  ജിസിസി നയം ഈ വര്‍ഷം: മുഖ്യമന്ത്രി
Maintained By : Studio3