October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്ത് സ്‌ക്രീന്‍ ടൈമും ഉറക്കപ്രശ്‌നങ്ങളും കൂടി 

1 min read

സര്‍വ്വേയില്‍ പങ്കെടുത്ത 92.9 ശതമാനം ആളുകളും തങ്ങളുടെ ഇലക്ട്രോണിക് ഉപകരണ ഉപയോഗം കൂടിയതായി വെളിപ്പെടുത്തി

കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടയില്‍ ജനങ്ങളുടെ രാത്രികാല ഇലക്ട്രോണിക് ഉപകരണ ഉപയോഗം വര്‍ധിച്ചുവെന്നും ഇത് നല്ല ഉറക്കത്തെ ദോഷകരമായി ബാധിച്ചതായും പഠന റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധിക്കാലത്ത് ഇറ്റലിയില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തിയ സര്‍വ്വേയിലാണ് ആളുകളുടെ സ്‌ക്രീന്‍ ടൈം വളരെയധികം കൂടിയെന്നും അതുമൂലം പലര്‍ക്കും നല്ല ഉറക്കം നഷ്ടമായെന്നുമുള്ള കണ്ടെത്തലുള്ളത്.

ഇറ്റലിയില്‍ ആദ്യത്തെ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷമുള്ള മൂന്നാമത്തെയും ഏഴാമത്തെയും ആഴ്ചയിലാണ് ഗവേഷകര്‍ 2,123 ഇറ്റാലിയന്‍ നിവാസികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25നും 28നും ഇടയില്‍ നടന്ന ആദ്യ സര്‍വ്വേയില്‍ പങ്കെടുത്തവരുടെ ഉറക്കത്തിന്റെ ഗുണനിലവാരവും ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങളും പിറ്റ്‌സ്ബര്‍ഗ് സ്ലീപ് ക്വാളിറ്റി ഇന്‍ഡെക്‌സ് ഉപയോഗിച്ച് ഗവേഷകര്‍ പരിശോധിച്ചു. ഏപ്രില്‍ 21നും 27നും ഇടയില്‍ നടന്ന രണ്ടാമത്തെ സര്‍വ്വേയില്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഉറപ്പപ്രശ്‌നങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഗവേഷകര്‍ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നിന്നും ചോദിച്ചറിഞ്ഞത്.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

സര്‍വ്വേയില്‍ പങ്കെടുത്ത 92.9 ശതമാനം ആളുകളും രണ്ട് സര്‍വ്വേകള്‍ക്കുമിടയില്‍ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതായി വെളിപ്പെടുത്തി. മാത്രമല്ല ഇവരുടെ ഉറക്കം കുറഞ്ഞതായും ഇന്‍സോമ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വന്നതായും മൊത്തത്തിലുള്ള ഉറക്കത്തിന്റെ സമയം കുറഞ്ഞതായും വൈകി ഉറങ്ങുകയും വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നതായും ഗവേഷകര്‍ മനസിലാക്കി. സര്‍വ്വേയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളില്‍ ഈ വിഭാഗത്തിലുള്ളവര്‍ മാത്രമാണ് ഉറക്കപ്രശ്‌നങ്ങളും ഗുരുതരമായ ഇന്‍സോമ്‌നിയ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. 7.1 ശതമാനം പേര്‍ മാത്രമാണ് വൈകുന്നേരങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറഞ്ഞതായി പറഞ്ഞത്. ഇതിന് ആനുപാതികമായി അവരുടെ ഉറക്കം മെച്ചപ്പെട്ടതായും ഉറക്കപ്രശ്‌നങ്ങള്‍ കുറഞ്ഞതായും നേരത്തെ ഉറങ്ങാന്‍ കിടക്കുന്നതായും ഗവേഷകര്‍ മനസിലാക്കി. അതേസമയം രണ്ട് സര്‍വ്വേകള്‍ക്കുമിടയിലുള്ള കാലയളവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞവരില്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തിലോ ഉറക്കശീലങ്ങളിലോ പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല. മാത്രമല്ല, ഈ മൂന്ന് വിഭാഗക്കാരിലും ഏറ്റവും മികച്ച ഉറക്കം ലഭിക്കുന്നതും ഏറ്റവും കുറവ് ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ഇവരാണെന്നും ഗവേഷകര്‍ കണ്ടെത്തി.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

നേരത്തെ ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നവരില്‍ ലോക്ക്ഡൗണ്‍ മൂലം പ്രശ്‌നങ്ങള്‍ കൂടിയെന്ന നിഗമനത്തിലാണ് സര്‍വ്വേയിലൂടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതോപയോഗം പകര്‍ച്ചവ്യാധിക്ക് മുമ്പ് തന്നെ സമൂഹത്തില്‍, പ്രത്യേകിച്ച് യുവാക്കളില്‍ ആഴത്തില്‍ വേരോടിയ ശീലമായിരുന്നെന്നും സാമൂഹിക അകലത്തിന്റെ പുതിയ സാഹചര്യത്തില്‍ ഇത് ഒന്നുകൂടി വര്‍ധിച്ചെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തെ സ്‌ക്രീന്‍ ഹാബിറ്റുകളും ഉറക്കപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ തെളിവാണ് പഠനമെന്നും പൊതുവായുള്ള ഉറക്കത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനായി വൈകുന്നേരത്തെ സ്‌ക്രീന്‍ ഉപയോഗത്തിന്റെ അപകടവശങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പകര്‍ച്ചവ്യാധിക്കാലത്തേക്കാള്‍ മികച്ച സമയമില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വരുംകാലങ്ങളില്‍ ഇലക്ട്രോണിക് സാങ്കേതികവിദ്യകള്‍ ദിനചര്യകളില്‍ കൂടുതല്‍ കൂടുതല്‍ ഇടം നേടുമെന്നതിനാല്‍ നിലവിലെ പകര്‍ച്ചവ്യാധിയിലും ഭാവിയില്‍ വരാനിരിക്കുന്നവയിലും പഠനത്തിന്റെ കണ്ടെത്തലുകള്‍ സത്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#ff0000″ class=”” size=””]നേരത്തെ ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നവരില്‍ ലോക്ക്ഡൗണ്‍ മൂലം പ്രശ്‌നങ്ങള്‍ കൂടിയെന്ന നിഗമനത്തിലാണ് സര്‍വ്വേയിലൂടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതോപയോഗം പകര്‍ച്ചവ്യാധിക്ക് മുമ്പ് തന്നെ സമൂഹത്തില്‍, പ്രത്യേകിച്ച് യുവാക്കളില്‍ ആഴത്തില്‍ വേരോടിയ ശീലമായിരുന്നെന്നും സാമൂഹിക അകലത്തിന്റെ പുതിയ സാഹചര്യത്തില്‍ ഇത് ഒന്നുകൂടി വര്‍ധിച്ചെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.[/perfectpullquote]

Maintained By : Studio3