November 14, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷാഡോഫാക്സ് ടെക്നോളജീസ് ഐപിഒയ്ക്ക്

1 min read

കൊച്ചി: പുതു തലമുറ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് കമ്പനിയായ ഷാഡോഫാക്സ് ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പി-1) സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  ഡിജിറ്റൽ സയൻസ് പാർക്ക് ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപം: മന്ത്രി
Maintained By : Studio3