November 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെഎം ഫിനാന്‍ഷ്യലിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയില്‍

1 min read

കൊച്ചി: അര നൂറ്റാണ്ടു പിന്നിട്ട ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമായ ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആദ്യ ശാഖ എറണാകുളം ബാനര്‍ജി റോഡിലെ കുര്യന്‍ ടവറിറില്‍ കമ്പനി എംഡിയും ഇക്വിറ്റി ബ്രോക്കിംഗ് വിഭാഗം മേധാവിയുമായ കൃഷ്ണറാവു ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ ജെഎം ഫിനാന്‍ഷ്യലിന്റെ 15ാമത്തെ ശാഖയാണിത്. ഓഹരി ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ്, ഇക്വിറ്റി , കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ കൊച്ചി ശാഖയില്‍ ലഭ്യമാണ്. ശക്തമായ ഗവേഷണ വിഭാഗത്തിന്റെ പിന്തുണയോടെ ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തി രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക് പ്രയോജനം ലഭ്യമാക്കുകയാണ് എല്ലാ സൗകര്യങ്ങളോടെയുമുള്ള ഓഫീസ് ആരംഭിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷ്ണ റാവു പറഞ്ഞു. കേരളത്തിന്റെ വ്യാപാര തലസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളുള്ള കൊച്ചി നഗരത്തില്‍ ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര ഹൈടെക് പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയുടെ പരിസരത്ത് എല്ലാ സൗകര്യങ്ങളോടെയുമുള്ള ഓഫീസ് ആരംഭിച്ചതിലൂടെ മികച്ച തുടക്കമാണ് കമ്പനി നടത്തിയിട്ടുള്ളതെന്ന് എം ഡി കൃഷ്ണ റാവു പറഞ്ഞു.

  4.7 ബില്യൺ ഡോളറിന്റെ കയറ്റുമതി എന്ന നേട്ടം കൈവരിച്ച് സ്‌പൈസസ് ബോർഡ്
Maintained By : Studio3