February 18, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എപീജെ സുരേന്ദ്ര പാര്‍ക്ക് ഹോട്ടല്‍സ് ലിമിറ്റഡ് ഐപിഒ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഹോട്ടല്‍ ശൃംഖലയായ എപീജെ സുരേന്ദ്ര പാര്‍ക്ക് ഹോട്ടല്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഫെബ്രുവരി 5 മുതല്‍ 7 വരെ നടക്കും. 920 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള  നിക്ഷേപകരുടെയും  320 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.  ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 147 രൂപ  മുതല്‍ 155 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 96 ഓഹരികള്‍ക്കും തുര്‍ന്ന് 96 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ടൂറിസം: 2025 ല്‍ ആകെ 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്
Maintained By : Studio3