November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അടുത്ത 5 വര്‍ഷത്തില്‍ ഇന്ത്യ ഓട്ടോമൊബീല്‍ മാനുഫാക്ചറിംഗ് ഹബ്ബ് ആകും: ഗഡ്കരി

1 min read

ന്യൂഡെല്‍ഹി: രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ വിപണി സൃഷ്ടിക്കപ്പെടുമെന്നും ഗഡ്കരി പറഞ്ഞു. വെള്ളിയാഴ്ച ‘ആത്മനിര്‍ഭര്‍ ഭാരത് – സോളാര്‍, എംഎസ്എംഇയിലെ അവസരങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള എംഎസ്എംഇകളെ ഇപ്പോള്‍ മൂലധന വിപണിയില്‍ പ്രോത്സാഹിപ്പിക്കുകയാണ്. വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയത്തില്‍ നിക്ഷേപത്തിന് വലിയ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എംഎസ്എംഇകളില്‍ നിക്ഷേപം നടത്താന്‍ വിദേശകാര്യ നിക്ഷേപകരെയും കേന്ദ്രമന്ത്രി ക്ഷണിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യക്ക് വളരെയധികം സാധ്യതകളും ശേഷിയുമുണ്ട്. ഇന്ത്യയിലെ സൗരോര്‍ജ്ജ നിരക്ക് യൂണിറ്റിന് 2.40 രൂപയും വാണിജ്യ വൈദ്യുതി നിരക്ക് യൂണിറ്റിന് 11 രൂപയുമാണ്. സൗരോര്‍ജ്ജം വഴി ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3