December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐസിഐസിഐ പ്രു ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി

1 min read

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ബെനഫിറ്റ് എന്‍ഹാന്‍സറോടുകൂടിയ ഐസിഐസിഐ പ്രു ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് പ്രീമിയം വാങ്ങിയ അന്നു മുതല്‍ എപ്പോള്‍ വേണമെങ്കിലും അടച്ച പ്രീമിയം 100 ശതമാനം തിരികെ ലഭിക്കുന്നതി നുള്ള സൗകര്യം ലഭ്യമാക്കുന്ന, ഇന്‍ഷുറന്‍സ് മേഖലയിലെ ആദ്യത്തെ ആന്വിറ്റി പ്ലാനാണിത്. വിരമിക്കല്‍ ആസൂത്രണത്തിന് തയ്യാറെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും പരിഹരിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പോളിസി ഉടമകള്‍ക്ക് ജീവിച്ചിരിക്കുന്നിട ത്തോളം കാലം വരുമാനം ലഭ്യമാകുന്ന സിംഗിള്‍ ലൈഫ് ഓപ്ഷനോ മരണശേഷം ജീവിത പങ്കാളിക്ക്, കുട്ടികള്‍ക്ക്, മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ സഹോദരങ്ങള്‍ക്ക് വരുമാനം ലഭ്യമാകുന്ന ജോയിന്‍റ് ലൈഫ് ഓപ്ഷനോ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ജോയിന്‍റ് ലൈഫ് ഓപ്ഷനില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ പിന്നീടുള്ള എല്ലാ പ്രീമിയവും ഒഴിവാക്കപ്പെടുകയും രണ്ടാം അവകാശിക്ക് ആജീവനാന്ത സ്ഥിര വരുമാനം ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഈ പദ്ധതി വായ്പ സൗകര്യവും നല്‍കുന്നുണ്ട്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3