February 6, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എച്ച്പി വേള്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു : ഗെയിമിംഗ് സോണ്‍ സജ്ജീകരിച്ചു

കൊച്ചി: എച്ച്പിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ‘എച്ച്പി വേള്‍ഡ്’ സ്റ്റോര്‍ ചലച്ചിത്ര നടനും ടിവി ഷോ അവതാരകനുമായ രമേഷ് പിഷാരടിയാണ് കടവന്ത്രയില്‍ ഉദ്ഘാടനം ചെയ്തത് .

കേരളത്തിലെ 25ാമത് എച്ച്പി വേള്‍ഡിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായി. സംസ്ഥാനത്തെ ആദ്യ ‘ഗെയിമിംഗ് സോണിന്റെ’ ഉദ്ഘാടനം എച്ച്പി സോണല്‍ മാനേജര്‍ വൈ വിനായക് ഷേണായ് നിര്‍വഹിച്ചു.

കേരളത്തിലെ ഉപയോക്താക്കള്‍ക്ക് വാങ്ങുന്നതിനു മുന്‍പ് തന്നെ ഗെയിമിംഗ് ഡിവൈസുകള്‍ അനുഭവിച്ചറിയാനുള്ള സുവര്‍ണാവസരമാണ് പുതിയ ഗെയിമിംഗ് സോണിലൂടെ എച്ച്പി ഒരുക്കിയിരിക്കുന്നത്. കൂടാതെ ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രിന്ററുകള്‍, ആക്‌സസറികള്‍ തുടങ്ങി എച്ച്പിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ പുതിയ എച്ച്പി വേള്‍ഡിലൂടെ ലഭ്യമാകും.

  ജിയോ ബ്ലാക്ക് റോക്ക് വ്യക്തിഗത നിക്ഷേപ സഹായ പദ്ധതി അവതരിപ്പിച്ചു

 

Maintained By : Studio3