November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുമായി ഐടെല്‍

ഐടെല്‍ എ47 സ്മാര്‍ട്ട്‌ഫോണിന് 5,499 രൂപയാണ് വില

ന്യൂഡെല്‍ഹി: ഐടെല്‍ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐടെല്‍ എ47 സ്മാര്‍ട്ട്‌ഫോണിന് 5,499 രൂപയാണ് വില. ഫെബ്രുവരി 5 മുതല്‍ ആമസോണ്‍ വഴി ലഭിക്കും. കോസ്മിക് പര്‍പ്പിള്‍, ഐസ് ലേക്ക് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

എച്ച്ഡി റെസലൂഷന്‍ സഹിതം 5.5 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയാണ് ഐടെല്‍ എ47 വരുന്നത്. ഐപിഎസ് പാനല്‍ സ്‌ക്രീനിന്റെ കാഴ്ച്ച അനുപാതം 18:9 ആണ്.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

2 ജിബി റാം, 32 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ് ലഭിച്ച സ്മാര്‍ട്ട്‌ഫോണിന് 1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍ നല്‍കി. മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 3,020 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് 9 പൈ (ഗോ എഡിഷന്‍) ആണ് സോഫ്റ്റ് വെയര്‍.

ഫോട്ടോഗ്രഫി കാര്യങ്ങളിലേക്ക് കടന്നാല്‍, പിറകില്‍ ഇരട്ട കാമറ സംവിധാനമാണ് ഹാന്‍ഡ്‌സെറ്റിന് ലഭിച്ചത്. ഇരട്ട 5 എംപി എഐ കാമറ നല്‍കി. മുന്നില്‍ സോഫ്റ്റ് ഫ്‌ളാഷ് സഹിതം 5 എംപി സെല്‍ഫി കാമറ ഉപയോഗിക്കാം.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

 

Maintained By : Studio3