Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട ആക്ടീവ വില്‍പ്പന മൂന്നു കോടി കടന്നു

1 min read

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആക്ടീവയുടെ വില്‍പ്പന മൂന്നു കോടി കടന്നു കൊണ്ട് ഇന്ത്യന്‍ ടൂ-വീലര്‍ വ്യവസായത്തില്‍ ചരിത്രം കുറിച്ചു. 2001ല്‍ വിപണിയില്‍ അവതരിപ്പിച്ച ഹോണ്ട ആക്ടീവ 22 വര്‍ഷത്തിനുള്ളില്‍ മൂന്നു കോടി കടക്കുന്ന ഏക സ്‌കൂട്ടര്‍ ബ്രാന്‍ഡാണ്. ഈ നേട്ടം ഉപഭോക്താക്കളുടെ മാറ്റമില്ലാത്ത പിന്തുണയെയും വിശ്വാസ്യതയെയും സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്‌സുമു ഒടാനി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഹോണ്ട ആക്ടീവ എന്നും നവീകരിച്ചിട്ടുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാഥൂര്‍ പറഞ്ഞു.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും
Maintained By : Studio3