സന്തോഷ് ഫാർമസിക്ക് ഇൻഡോ-അറബ് എക്സ്ലെലൻസ് പുരസ്‌കാരം
ദുബായ്: ഇന്ത്യ ജി 20 പ്രസിഡന്‍സി ആഘോഷങ്ങളോട് അനുബന്ധിച്ച് ദുബായിൽ സംഘടിപ്പിച്ച ചടങ്ങിൽ യു. എ. ഇ. യിലും ഇന്ത്യയിലുമായി വിവിധ മേഖലകളില്‍ മികവുപുലർത്തിയ സംരംഭകർക്ക് ഇൻഡോ-അറബ് എക്സ്ലെലൻസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആയുർവേദമുള്‍പ്പടെ വിവിധ മേഖലക ളില്‍ മികവുപുലർത്തിയ 24 സംരംഭകർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആയുർവേദത്തില്‍ മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്തോഷ് ഫാർമസിയാണ് പുരസ്കാരത്തിന് അർഹമായത്. സന്തോഷ് ഫാർമസിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ. വേലായുധന്‍ കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെയുടെയും, തൊഴില്‍മന്ത്രി രഘുറാം സിംഗിന്‍റെയും സാന്നിദ്ധ്യത്തില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടർ ജനറല്‍ഷെയ്ഖ് അവാദ് സെഗായർ അല്‍കെത്ബിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
1969 ലാണ് സന്തോഷ് ഫാർമസി പ്രവർത്തനം ആരംഭിച്ചത്. ആയുർവേദ മരുന്ന് നിർമ്മാണം കൂടാതെ, ചികിത്സാ രംഗത്ത് സന്തോഷ് ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രവർത്തിച്ചുവരുന്നു. മാർഗണി ഭരത് എംപി, ക്യൂബന്‍ ട്രേഡ് കമ്മീഷണർ, അഡ്വക്കറ്റ് കെ ജി അനില്‍കുമാർ, മാർസിഡോണിയ കോണ്‍സുല്‍ ഡോ. കെ. ജെ. പുരുഷോത്തമന്‍, ഇന്ത്യന്‍യൂണിയന്‍ മുസ്ലീം ലീഗ് പ്രസിഡന്‍റ് സാദിഖലി തങ്ങള്‍, തിരുവിതാംകൂർ രാജകുടുംബാംഗം തുടങ്ങിയവർ ചടങ്ങില്‍സംബന്ധിച്ചു.