വ്യവസായ കേന്ദ്രീകൃത പഠനാനുഭവത്തിന് ‘ഹീറോ വയേര്‍ഡ്
1 min readകൊച്ചി: ഹീറോ ഗ്രൂപ്പ് പുതിയ എഡ്ടെക് കമ്പനിയായ ഹീറോ വയേര്‍ഡിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വൈദഗ്ധ്യങ്ങള്‍ വാര്‍ത്തെടുത്ത് പഠിതാക്കളെ, വളര്‍ന്നു വരുന്ന ജോലികള്‍ക്കും പ്രൊഫഷനുകള്‍ക്കും ഉതകുന്ന തരത്തില്‍ സജ്ജമാക്കുന്നതിനുള്ള സമഗ്രമായ പഠനമാണ് ഈ എഡ്ടെക് പ്ലാറ്റ്ഫോം മുന്നോട്ടുവെര്രുന്നത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സിംഗുലാരിറ്റി യൂണിവേഴ്സിറ്റി, കോഡ് അക്കാദമി തുടങ്ങി ലോകത്തിലെ തന്നെ മുന്‍നിര സ്ഥാപനങ്ങളുമായി ഈ പ്രോഗ്രാമിന് സഹകരണമുണ്ട്.
ഫിനാന്‍സും ഫിനാന്‍ഷ്യല്‍ ടെക്നോളജികളും, ഗെയിം ഡിസൈന്‍, ഡാറ്റാ സയന്‍സ്, എഐയും എംഎല്ലും, എണ്‍ട്രപ്പൊണേറിയല്‍ തിംങ്കിംഗും ഇന്നൊവേഷനും തുടങ്ങിയവയാണ് നിലവില്‍ ഹീറോ വയേര്‍ഡ് നല്‍കുന്ന ചില ഫുള്‍-ടൈം, പാര്‍ട്ട് ടൈം പ്രോഗ്രാമുകള്‍. തെരഞ്ഞെടുത്ത പ്രോഗ്രാമുകളില്‍ ഭാവി പഠനം ലഭ്യമാക്കുന്നതിനായി എന്‍ഇപി-യില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് നല്‍കുന്നുണ്ട്.
ഇന്നത്തെ മത്സരാത്മകവും ചലനാത്മകവുമായ ബിസിനസ് സാഹചര്യങ്ങളും സാങ്കേതിക വിദ്യയും തൊഴിലുകളെയും ആവശ്യമായ വൈദഗ്ധ്യങ്ങളെയും മാറ്റിമറിക്കുന്നത് കണക്കിലെടുത്താണ് ഹീറോ ഗ്രൂപ്പ് പുതിയ ഉദ്യമം മുന്നോട്ടുവെക്കുിന്നത്. നാലാം വ്യവസായിക വിപ്ലവത്തിനായി പ്രൊഫഷണലുകളെ പരിശീലിപ്പിച്ച്, ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യവുമായും ഇത് ചേര്‍ന്നു പോകുന്നുവെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.