സ്വര്‍ണാഭരണങ്ങളുടെ പുനര്‍ വില്‍പ്പനയില്‍ ജിഎസ്ടി ലാഭത്തിന് മാത്രം
ന്യൂഡെല്‍ഹി: സെക്കന്‍ഡ് ഹാന്‍ഡ് സ്വര്‍ഇാഭരണങ്ങള്‍ പുനര്‍വില്‍പന നടത്തുകയാണെങ്കില്‍, ജ്വല്ലറികള്‍ ജിഎസ്ടി നല്‍കേണ്ടത് അത്തരം വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭത്തില്‍ മാത്രമാണെന്ന് കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) വ്യക്തമാക്കി. ജ്വല്ലറികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്
സിജിഎസ്ടി ചട്ടം 32 (5) പ്രകാരം വില്‍പ്പന വിലയും വാങ്ങല്‍ വിലയും തമ്മിലുള്ള വ്യത്യാസത്തിന് മാത്രം ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കിയാല്‍ മതിയോ എന്ന് വ്യക്തത വരുത്തുന്നതിന് ആധ്യ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. അപേക്ഷകന്‍ വ്യക്തികളില്‍ നിന്ന് യൂസ്ഡ് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയ ശേഷം അവ വില്‍ക്കുമ്പോള്‍ അവയുടെ രൂപത്തിലോ സ്വഭാവത്തിലോ മാറ്റമില്ലെങ്കിലാണ് ഈ വിധി ബാധകമാകുന്നത്.
അപേക്ഷകന്‍ ജ്വല്ലറിയുടെ രൂപത്തെ മറ്റേതെങ്കിലും ആഭരണമായോ ബുള്ളിയന്‍ രൂപത്തിലേക്കോ മാറ്റുകയാണെങ്കില്‍ അവയുടെ വില്‍പ്പനയില്‍ നികുതി അടയ്ക്കുന്നതിന് വില്‍പ്പന വില തന്നെയാകും ബാധകമാകുകയെന്നും 2017ലെ ജിഎസ്ടി ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.