Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) 53-ാമത് പതിപ്പ്: മീഡിയ ഡെലിഗേറ്റ് രജിസ്ട്രേഷൻ

1 min read

ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ( International Film Festival of India- IFFI  ) 53-ാമത് പതിപ്പിൽ മാധ്യമ പ്രതിനിധികൾക്കായുള്ള  (Media delegates) ഔദ്യോഗിക രജിസ്ട്രേഷൻ  ആരംഭിച്ചു. 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ഇന്ത്യയിൽ നിന്നും ലോക മെമ്പാടുനിന്നുമുള്ള സമകാലിക,ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. 2022 ജനുവരി 1-ന് 21 വയസ്സ് തികഞ്ഞ, അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റൽ/ഓൺലൈൻ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മീഡിയ ഡെലിഗേറ്റ് ആകാം. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും  (Freelance journalist) പ്രായ മാനദണ്ഡം പാലിക്കുകയാണെങ്കിൽ ഡെലിഗേറ്റ് ആകാവുന്നതാണ്. ഇനിപ്പറയുന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം:   https://my.iffigoa.org/extranet/media/

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

കൂടുതൽ വിശദാംശങ്ങൾ iffi-pib@nic.in .ൽ ലഭ്യമാണ്. സംശയനിവൃത്തിയ്ക്കായി, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 10 AM നും 6 PM നും മദ്ധ്യേ   +91-832-2956418    എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി – 2022 നവംബർ 5 ആണ്.
ചലച്ചിത്ര മേളയുടെ വെബ്‌സൈറ്റായ  www.iffigoa.org, PIB വെബ്‌സൈറ്റായ ( (pib.gov.in  ), Twitter, Facebook, Instagram എന്നിവയിലെ IFFI-യുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ, PIB ഗോവയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എന്നിവയിൽ IFFI-സംബന്ധിച്ച ആനുകാലിക വിവരങ്ങൾ ലഭിക്കും.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍
Maintained By : Studio3