November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇറ്റാവ: ജില്ല പഞ്ചായത്ത് ചെയര്‍മാന്‍ സമാജ്വാദി കുടുംബത്തില്‍ നിന്നും

കഴിഞ്ഞ 20 വര്‍ഷമായി യാദവ് കുടുംബത്തോടൊപ്പം ഈ സീറ്റ് തുടരുന്നു

ലക്നൗ: ഇറ്റാവയില്‍ നിന്നുള്ള ജില്ല പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി അഭിഷേക് യാദവിനെ (അന്‍ഷുല്‍) സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ബന്ധുവും എസ്പി സ്ഥാപകനേതാവ് മുലായം സിംഗ് യാദവിന്‍റെ ഇളയ സഹോദരന്‍ രാജ്പാല്‍ യാദവിന്‍റെ മകനുമാണ് അഭിഷേക്. അമ്മ പ്രേം ലതയും ഇറ്റാവയിലെ ജില്ല പഞ്ചായത്ത് ചെയര്‍പേഴ്സണായിരുന്നു. 2015 ല്‍ അഭിഷേക് എതിരില്ലാതെ ഇറ്റാവയുടെ ജില്ല പഞ്ചായത്ത് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. അടുത്തിടെ ഇറ്റാവയിലെ സെഫായ് വാര്‍ഡില്‍ നിന്ന് ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) അംഗ തെരഞ്ഞെടുപ്പില്‍ അഭിഷേക് വിജയിച്ചതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതായി എസ്പി എംപി പ്രൊഫ. റാം ഗോപാല്‍ യാദവ് പറഞ്ഞു.എട്ടാവയില്‍ ആകെ 24 ഡിഡിസി അംഗങ്ങളുണ്ട്, അവര്‍ ജില്ല പഞ്ചായത്തിന്‍റെ ചെയര്‍മാനെ തെരഞ്ഞെടുക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കഴിഞ്ഞ 20 വര്‍ഷമായി യാദവ് കുടുംബത്തോടൊപ്പം ഈ സീറ്റ് തുടരുകയാണ്. മുലായത്തിന്‍റെ ബന്ധുവും സിറ്റിംഗ് രാജ്യസഭാ എംപിയുമായ രാം ഗോപാല്‍ യാദവും മുന്‍കാലങ്ങളില്‍ ഈ സീറ്റ് വഹിച്ചിരുന്നു. അഭിഷേകിനെ പിന്തുണയ്ക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഡിഡിസി അംഗങ്ങളുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഭാരവാഹി പറഞ്ഞു. അടുത്തിടെ സമാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഭിഷേക് തന്‍റെ അടുത്ത എതിരാളിയായ ബിജെപിയുടെ പിന്തുണയുള്ള അവാനിഷ് യാദവിനെ 16,254 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Maintained By : Studio3