Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുവേണ്ടി തിരക്കിട്ട നീക്കങ്ങളുമായി നേതാക്കള്‍

1 min read

വീണ്ടും കര്‍ശനമായി ഇടപെടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അന്തിമവാക്കായിരുന്ന ചാണ്ടി, ചെന്നിത്തല ശക്തികേന്ദ്രങ്ങള്‍ക്ക് പാര്‍ട്ടിയില്‍ തിരശീല വീണേക്കാം.

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതീവ ദുഷ്കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കിടയില്‍ അത് ഊര്‍ജ്വസ്വലത നഷ്ടപ്പെടുത്തുന്നു എന്നു പറയാന്‍കഴിയില്ല. കാരണം നേതാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എപ്പോഴും എന്തെങ്കിലും ഉണ്ടാകും. ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍കാണുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ചരിത്രം അനുസരിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ചരിത്രം തിരുത്തിക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടി. ഇത് യുഡിഎഫ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതോടെ കടുത്ത പ്രതിസന്ധിയിലായത് പാര്‍ട്ടി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയില്‍, പാര്‍ട്ടി അനുഭാവികള്‍ അവരുടെ രക്തത്തിന് വേണ്ടി മുറവിളികൂട്ടി.

21നിയമസഭാംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. ആദ്യം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നയോഗത്തില്‍ ഗ്രൂപ്പുകളുടെ വിഭാഗീയത മറനീക്കി പുറത്തുവന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം എല്ലാ പ്രതീക്ഷകള്‍ക്കും വിരുദ്ധമായി, പുതിയൊരാളെ പ്രതിപക്ഷ നേതാവാക്കി. പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളെ മറികടന്ന നീക്കമായിരുന്നു ഇത്. ഇതില്‍ രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും സ്തബ്ധരായിരുന്നു. ഇതേനീക്കമാണ് സംസ്ഥാന അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പിലും ഉണ്ടാകുക എന്ന മുന്നറിയിപ്പുകൂടിയാണ് ഈ നടപടിവഴി എഐസിസി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയത്.

തുടര്‍ന്ന് ഒരുപറ്റം നേതാക്കളാണ് സംസ്ഥാന അധ്യക്ഷപദം ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ലോക്സഭാ അംഗങ്ങളായ കെ. സുധാകരന്‍, കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍, മുതിര്‍ന്ന നിയമസഭാംഗം പി.ടി.തോമസ് എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ രാഹുല്‍ ഗാന്ധി വയനാട് എംപിയായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കളുമായും പ്രവര്‍ത്തകരുമായും ബന്ധം വളര്‍ത്തിയെടുത്തിരുന്നു. അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നവരുടെ പേരുകള്‍ ഉയര്‍ന്നു വന്നതോടെ സുധാകരന്‍റെ പേര് ചാണ്ടി-ചെന്നിത്തല വിഭാഗങ്ങളില്‍ നിന്ന് വിമര്‍ശനത്തിന് കാരണമായതായാണ് അറിയുന്നത്.

കാരണം ഹൈക്കമാണ്ടിന്‍റെ ഇമെയില്‍ ബോക്സിലേക്ക് എത്തിയ നിരവധി മെയിലുകള്‍ സുധാകരനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെടുന്നു.
പരേതനായ കെ. കരുണാകരന്‍റെ മകന്‍ മുരളീധരനും ഇതിനായി ശ്രമിച്ചിരുന്നു.നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം പാര്‍ട്ടിയെ ഒരു പരിധിവരെ രക്ഷിച്ചു. തോറ്റെങ്കിലും 2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച തങ്ങളുടെ ഏക സീറ്റ് നിലനിര്‍ത്താമെന്ന ബിജെപിയുടെ പ്രതീക്ഷ അദ്ദേഹം തകര്‍ത്തു.ബെഹനാന്‍റെയും തോമസിന്‍റെയും വരവ് പലരേയും ആശ്ചര്യപ്പെടുത്തിയിരുന്നു. കുറച്ചുനാള്‍ മുമ്പ് ഇരുവരും ചാണ്ടിയുടെ അടുത്ത സഹായികളായിരുന്നു. ചാണ്ടി ബെഹനാന് കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍ തോമസ് സ്വന്തം വഴിക്ക് പോയി. പിന്നീട് ചാണ്ടിയുടെ ആരോഗ്യം മോശമായതോടെ, ബെഹനാനും ചാണ്ടി ക്യാമ്പില്‍ നിന്ന് പുറത്തുപോകുന്നതായി കാണപ്പെട്ടു.

മുരളീധരനുമായി ചാണ്ടി നല്ല ബന്ധം പുലര്‍ത്തുന്നുമുണ്ട്. അതിനാല്‍ വിവിധ നേതാക്കള്‍ വലവിരിച്ച് കാത്തിരിക്കുകയാണ്, അധ്യക്ഷപദവി ലഭിക്കുന്നവര്‍ അവരുടെ ഗ്രൂപ്പിലായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ. അതാണ് തുടക്കത്തില്‍ത്തന്നെ പറഞ്ഞത് നേതാക്കളാരും പ്രവര്‍ത്തിക്കാതിരിക്കുകയല്ലഎന്ന്. ആരാണ് പുതിയ പ്രസിഡന്‍റാകാന്‍ പോകുന്നതെന്ന് എല്ലാവരും കാത്തിരിക്കുന്നു. വീണ്ടും കര്‍ശനമായി ഇടപെടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അന്തിമവാക്കായിരുന്ന ചാണ്ടി, ചെന്നിത്തല തുടങ്ങിയ ശക്തികേന്ദ്രങ്ങള്‍ക്ക് പാര്‍ട്ടിയില്‍ തിരശീല വീണേക്കാം.

Maintained By : Studio3