2020-21ല്‍ സ്വകാര്യ പ്ലേസ്മെന്‍റിലെ ബോണ്ടുകളിലെ സമാഹരണത്തില്‍ 14% വര്‍ധന
1 min readഈ റൂട്ടിലൂടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ട് സമാഹരണമാണിത്
മുംബൈ: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ പ്ലേസ്മെന്‍റ് അടിസ്ഥാനത്തിലുള്ള ബോണ്ടുകള്‍ വിതരണം ചെയ്തതിലൂടെ ലിസ്റ്റഡ് കമ്പനിരള്‍ 7.72 ലക്ഷം കോടി രൂപ സമാഹരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയാണിത്. കുറഞ്ഞ പലിശനിരക്കും മികച്ച പണമൊഴുക്കുമാണ് ഇതിനെ പിന്തുണച്ചത്. ദ്രവ്യതയും പിന്തുണയ്ക്കുന്നു. ഈ റൂട്ടിലൂടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ട് സമാഹരണമാണിത്.
മാര്‍ക്കറ്റ്സ് റെഗുലേറ്റര്‍ സെബിയുടെ ഡാറ്റ അനുസരിച്ച് ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ബോണ്ട് ഇഷ്യു ചെയ്തതിലൂടെ 2020-21ല്‍ മൊത്തം 7.72 ലക്ഷം കോടി രൂപ നേടി. 2018-19ല്‍ 6.1 ലക്ഷം കോടി രൂപയും 2017-18 ല്‍ 5.99 ലക്ഷം കോടി രൂപയും 2016-17ല്‍ 6.4 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്.
ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള കടം വിരമിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനുമായാണ് ഫണ്ടുകള്‍ സമാഹരിച്ചിട്ടുള്ളത്. ബോണ്ട് അവതരിപ്പിക്കുന്നതിലെ പലിശ നിരക്ക് കുറവാണെന്നതാണ് പല കമ്പനികളെയും ഈ റൂട്ട് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഗ്രോ സഹ സ്ഥാപകനും സിഒഒ-യുമായ ഹര്‍ജ് ജെയ്ന്‍ പറയുന്നു.
ഉയര്‍ന്ന നിഷ്ക്രിയാസ്തിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളും എന്‍ബിഎഫ്സികളും കോര്‍പ്പറേറ്റുകള്‍ക്ക് വലിയ തോതില്‍ വായ്പ നല്‍കുന്നതില്‍ പുലര്‍ത്തുന്ന വിമുഖതയും ഇതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.