Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020-21ല്‍ സ്വകാര്യ പ്ലേസ്മെന്‍റിലെ ബോണ്ടുകളിലെ സമാഹരണത്തില്‍ 14% വര്‍ധന

1 min read

ഈ റൂട്ടിലൂടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ട് സമാഹരണമാണിത്

മുംബൈ: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ പ്ലേസ്മെന്‍റ് അടിസ്ഥാനത്തിലുള്ള ബോണ്ടുകള്‍ വിതരണം ചെയ്തതിലൂടെ ലിസ്റ്റഡ് കമ്പനിരള്‍ 7.72 ലക്ഷം കോടി രൂപ സമാഹരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയാണിത്. കുറഞ്ഞ പലിശനിരക്കും മികച്ച പണമൊഴുക്കുമാണ് ഇതിനെ പിന്തുണച്ചത്. ദ്രവ്യതയും പിന്തുണയ്ക്കുന്നു. ഈ റൂട്ടിലൂടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ട് സമാഹരണമാണിത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

മാര്‍ക്കറ്റ്സ് റെഗുലേറ്റര്‍ സെബിയുടെ ഡാറ്റ അനുസരിച്ച് ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ബോണ്ട് ഇഷ്യു ചെയ്തതിലൂടെ 2020-21ല്‍ മൊത്തം 7.72 ലക്ഷം കോടി രൂപ നേടി. 2018-19ല്‍ 6.1 ലക്ഷം കോടി രൂപയും 2017-18 ല്‍ 5.99 ലക്ഷം കോടി രൂപയും 2016-17ല്‍ 6.4 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്.

ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള കടം വിരമിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനുമായാണ് ഫണ്ടുകള്‍ സമാഹരിച്ചിട്ടുള്ളത്. ബോണ്ട് അവതരിപ്പിക്കുന്നതിലെ പലിശ നിരക്ക് കുറവാണെന്നതാണ് പല കമ്പനികളെയും ഈ റൂട്ട് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഗ്രോ സഹ സ്ഥാപകനും സിഒഒ-യുമായ ഹര്‍ജ് ജെയ്ന്‍ പറയുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഉയര്‍ന്ന നിഷ്ക്രിയാസ്തിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളും എന്‍ബിഎഫ്സികളും കോര്‍പ്പറേറ്റുകള്‍ക്ക് വലിയ തോതില്‍ വായ്പ നല്‍കുന്നതില്‍ പുലര്‍ത്തുന്ന വിമുഖതയും ഇതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Maintained By : Studio3