Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രാന്‍സ്യൂണിയന്‍ സിബില്‍ : പുതിയ വായ്പാ ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ്വിഷന്‍ സ്കോര്‍

1 min read

കൊച്ചി: ബാങ്കില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ഇതുവരെ വായ്പ എടുക്കാത്ത പുതിയ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത കണക്കാക്കാന്‍ ട്രാന്‍സ്യൂണിയന്‍ സിബില്‍ പുതിയ ക്രെഡിറ്റ്വിഷന്‍ എന്‍ടിസി (ന്യൂ-ടു-ക്രെഡിറ്റ്) സ്കോര്‍ സംവിധാനം അവതരിപ്പിച്ചു.

പുതിയ വായ്പാ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് ചരിത്രമൊന്നും ഇല്ലാത്തതിനാല്‍ സ്കോര്‍ കണ്ടെത്താന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ സമാന ഡാറ്റാ വിഷയങ്ങളിലെ പ്രവണതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനുള്ള ഒരു അഡാപ്റ്റീവ് മെഷീന്‍ ലേണിംഗ് ഫ്രെയിംവര്‍ക്ക് ഉപയോഗിക്കുന്ന അല്‍ഗോരിതമാണ് എന്‍ടിസി സ്കോറിനായി ഉപയോഗിക്കുന്നത്. 101 മുതല്‍ 200വരെയാണ് സ്കോറുകള്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ഉയര്‍ന്ന സ്കോര്‍ ക്രെഡിറ്റ് റിസ്ക്ക് കുറവും കുറഞ്ഞ സ്കോര്‍ ഡിഫോള്‍ട്ട് സാധ്യതയും സൂചിപ്പിക്കുന്നു. ഈ സ്കോറിങ് മോഡലുകള്‍ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മാത്രമാണ് ലഭ്യമാക്കുക. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വായ്പാ വ്യവസായം ഗണ്യമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു, വായ്പാ അവസരങ്ങള്‍ തേടുന്ന പുതിയ വായ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ആദ്യമായി വായ്പയെടുക്കുന്നവര്‍ക്കായി 8.10 കോടി വായ്പ എക്കൗണ്ടുകള്‍ തുറക്കാന്‍ ട്രാന്‍സ്യൂണിയന്‍ സിബില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്

Maintained By : Studio3