അവശ്യ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: രാഹുല്‍
1 min readന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിക്കാലത്ത് വാക്സിനുകള്‍, ഓക്സിജന്‍, മറ്റ് ആരോഗ്യ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ക്കിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്‍റെ മുന്‍ഗണനയെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗാന്ധിയുടെ പരാമര്‍ശങ്ങള്‍. വാക്സിനുകള്‍, ഓക്സിജന്‍, മറ്റ് ആരോഗ്യ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗാന്ധി ശനിയാഴ്ച ഹിന്ദിയില്‍ ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.
വരും ദിവസങ്ങളില്‍ ഈ പ്രതിസന്ധി രൂക്ഷമാകും. ഇത് കൈകാര്യം ചെയ്യാന്‍ രാജ്യം തയ്യാറാകണം. നിലവിലെ ദുരവസ്ഥ അസഹനീയമാണ് ‘ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പിആര്‍ ജോലികളിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശനിയാഴ്ച രാവിലെ അപ്ഡേറ്റ് ചെയ്ത സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 3,46,786 ആയി ഉയര്‍ന്ന് 1,66,10,481 ല്‍ എത്തി. മരണസംഖ്യ 1,89,544 ല്‍ എത്തി, 2,624 മരണങ്ങള്‍ കൂടി.