Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5000 പാര്‍ട്ണര്‍ സ്റ്റോറുകളില്‍ സൂപ്പര്‍ കോയിന്‍ പേ അവതരിപ്പിച്ച് ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഫ്‌ലിപ്കാര്‍ട്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സൂപ്പര്‍കോയിന്‍ പേ അവതരിപ്പിച്ചു. ഓണ്‍ലൈനിവും ഓഫ്ലൈനിലുമുള്ള തങ്ങളുടെ പാര്‍ട്ണര്‍ സ്റ്റോറുകളില്‍ ബില്‍ മൂല്യത്തിന്റെ 100 ശതമാനവും ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് സമ്പാദിച്ച സൂപ്പര്‍കോയിനുകള്‍ ഉപയോഗിച്ച് അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ഇത്.

ഫ്‌ലിപ്പ്കാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാര്‍ട്ണര്‍ സ്റ്റോറില്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് എല്ലാ ആനുകൂല്യങ്ങളും നേടാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് അപ്ലിക്കേഷനില്‍ ‘സൂപ്പര്‍കോയിന്‍’ വിഭാഗത്തിലെ ‘റിവാര്‍ഡ്‌സ് സ്റ്റോര്‍’ എന്നത് പരിധോധിച്ച് പാര്‍ട്ണര്‍മാരായ സ്റ്റോറുകളുടെയും ബ്രാന്‍ഡുകളുടെയും മുഴുവന്‍ വിവരങ്ങളും മനസിലാക്കാം

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
Maintained By : Studio3