ഫഹദ് ഫാസില്‍ ചിത്രം ‘ജോജി’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ജോജി’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്യാംപുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരണ്‍ ദാസ്. എരുമേലി ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന.